കൂത്തുപറമ്പ: കുഴല്‍പ്പണ വിതരണക്കാരനെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കാന്‍ ശ്രമിച്ചു. വടകര നന്‍മണ്ടയിലെ കേളോത്ത് റഷീദ് (41) നെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. പൊന്ന്യം പാറക്കുന്ന് റോഡില്‍ ബഷീറിന്റെ ബൈക്ക് തടഞ്ഞായിരുന്നു തട്ടിക്കൊണ്ടുപോകല്‍. അഞ്ചരക്കണ്ടി ഓടക്കടവ് റോഡില്‍ കാറില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. കുഴല്‍പ്പണ വിതരണക്കാരനായ റഷീദിന്റെ പണം തട്ടിയെടുക്കാനാണ് തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നു.
കുഴല്‍പ്പണ വിതരണക്കാര്‍ സാധാരണ അരയില്‍ ബെല്‍റ്റ് കെട്ടി അതിനിടയിലാണ് പണം ഒളിപ്പിച്ചു വെക്കാറുള്ളത്. റഷീദിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം അരയില്‍ പണം ഒളിപ്പിച്ചുവച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമായിരുന്നു ഉപേക്ഷിച്ചത്. പണം ബൈക്കിന്റെ പിറകിലെ സീറ്റിനടിയിലായിരുന്നു റഷീദ് സൂക്ഷിച്ചിരുന്നതത്രേ. തട്ടിക്കൊണ്ടുപോയ നാലംഗസംഘത്തെ കണ്ടാല്‍ അറിയാമെന്ന് റഷീദ് പോലീസിനോട് പറഞ്ഞു. കെ. എല്‍. 36-9676 ആള്‍ട്ടോ കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടുണ്ട്.
കോട്ടയം രജിസ്‌ട്രേഷനുള്ള കാറാണിതത്രേ. റഷീദ് ആര്‍ക്കൊക്കെ നല്‍കാന്‍ വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടില്ല. പണം നല്‍കേണ്ടവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രമാണ് എന്റെ കൈവശമുണ്ടായിരുന്നതെന്നും തട്ടിക്കൊണ്ടുപോകലിനിടെ അത് നഷ്ടപ്പെട്ടുവെന്നുമാണ് റഷീദ് പറയുന്നത്. തിരൂര്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kidnapping, Koothuparamba,

No comments:
Post a Comment