Latest News

ഭര്‍ത്താവിന്റെ ആഗ്രഹം നിറവേറ്റാന്‍ ഗര്‍ഭിണി നാടകം കളിച്ചു; പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ചൈന: കന്യകയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന ഭര്‍ത്താവിന്റെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ ഗര്‍ഭിണിയായ ഭാര്യ അസുഖം നടിച്ച് 17കാരിയെ വീട്ടിലേക്കു വിളിച്ചുവരുത്തി. പിശാചിന്റെ മനസ്സുള്ള ഭര്‍ത്താവാകട്ടെ, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നു. ചൈനയിലെ ഹെയ്‌ലോങ്ജിയാംഗ് പ്രവിശ്യയിലാണ് സംഭവം. ഭര്‍ത്താവിന്റെ ആഗ്രഹം നിറവേറ്റാന്‍ ഭാര്യ കളിച്ച നാടകമാണ് ഹു യിക്‌സ്വാന്‍ എന്ന പെണ്‍കുട്ടിയുടെ ദാരുണ അന്ത്യത്തിനു കാരണമായത്.

റോഡരികില്‍ നഴ്‌സിംങ് വിദ്യാര്‍ത്ഥിനിക്കുമുന്നില്‍ ഇവര്‍ കുഴഞ്ഞുവീണതായി അഭിനയിക്കുകയായിരുന്നു. ഇവരെ സഹായിക്കാനെത്തിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്കെത്തിച്ചു. ഭാര്യയെ സഹായിച്ചതിന് ഭര്‍ത്താവ് നന്ദി പറയുകയും കുടിക്കാന്‍ പാനീയം നല്കുകയും ചെയ്തു. ഉറക്കഗുളികകള്‍ കലര്‍ത്തിയ പാനീയം കുടിച്ച് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇയാള്‍ പീഢിപ്പിക്കാന്‍ തുടങ്ങി. അബോധാവസ്ഥയില്‍ ചെറുത്തുനിന്ന പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടയില്‍ പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചു. മൃതദേഹം ഒരു സ്യൂട്ട്‌കേസിലാക്കി ഒറു ഗ്രാമപ്രദേശത്ത് അടക്കം ചെയ്തു.

സംഭവങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയും സുഹൃത്തും തമ്മില്‍ ചാറ്റ് ചെയ്തിരുന്നു. സംസാരത്തിനിടയില്‍ താന്‍ ഗര്‍ഭിണിയായ ആന്റിയെ സഹായിക്കുകയാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ടാന്‍ എന്ന പേരുള്ള ഗര്‍ണിയായ ഭാര്യയെയും ഭര്‍ത്താവിനെയും കുറിച്ച് നാട്ടുകാര്‍ പറയുന്നതിങ്ങനെ: ടാന്‍ മറ്റൊരു പുരുഷനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇവരുടെ ഭര്‍ത്താവ് കണ്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇരുവരും പിരിഞ്ഞു. എന്നാല്‍ കന്യകയായ പെണ്‍കുട്ടിയെ തനിക്ക് കാഴ്ച വെക്കണമെന്ന കരാറോടെ ഇരുവരും വീണ്ടും ഒരുമിച്ചു. അങ്ങനെയാണ് ടാന്‍ ഇങ്ങനെയൊരു നാടകത്തിനൊരുങ്ങിയത്. കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസവത്തീയതി അടുത്തതിനാല്‍ ടാനിനെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Husband, pregnant wife, Nursing Student, Rape

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.