ബന്തടുക്ക: മാണിമൂല ഖിളര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ട് തലപ്പള്ളം കെ.എം.അബ്ബാസ് എന്നവരുടെ മകള്‍ മൈമൂനക്ക് കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ കാരുണ്യ ഹസ്തം.
അപസ്മാര രോഗിയായ മൈമൂന ഇക്കഴിഞ്ഞ റമളാന്‍ പതിനേഴിന് അപസ്മാര സംബന്ധമായ രോഗം കാരണമായി വീട്ടില്‍ വെച്ച് വീഴുകയും വീഴ്ചയില്‍ നട്ടെല്ല് പൊട്ടുകയുമുണ്ടായി. മംഗലാപുരത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച മൈമൂനക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തളര്‍വാതം പിടിപെട്ട് രണ്ട് വര്‍ഷത്തിലധികമായി ചികിത്സയിലുള്ള അബ്ബാസിന്റെ നിര്‍ദ്ദനാവസ്ഥ മാണിമൂല ഖിളര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ എ.എം, സെക്രട്ടറി അയ്യൂബ് കെ.എം എന്നിവര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റിയെ അറിയിക്കുകയുണ്ടായി. കൂടാതെ മൈമൂനയുടെ അനുജത്തി ഷഹര്‍ബാനും ബ്ലഡ് കേന്‍സര്‍ സംബന്ധമായ രോഗത്തിന് രണ്ടുവര്‍ഷത്തോളമായി ചികിത്സയിലാണ്.
കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡണ്ടുമാരായ ഷാഫി ഹാജി കട്ടക്കാല്‍, ഹാജി അബ്ദുല്ല ഹുസൈന്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍ പടുപ്പ്, സെക്രട്ടറി ഹമീദ് കുണിയ, അന്‍വര്‍ കോളിയടുക്കം, സംയുക്ത ജമാഅത്ത് ദുബൈ ശാഖാ കമ്മിറ്റി പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കീഴൂര്‍, പി.ആര്‍ ഹനീഫ എന്നിവര്‍ അബ്ബാസിന്റെ വീട്ടിലെത്തുകയും മാണിമൂല ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ എ.എം, അയ്യൂബ് കെ.എം, അബ്ദുല്ല കെ.എം, അബ്ദുല്ല പാലാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മൈമൂനയുടെ ചികിത്സയ്ക്ക് വേണ്ടി ഒരുലക്ഷം രൂപ അടിയന്തിര സഹായമായി സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി പിതാവിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment