കാസര്‍കോട്: ഏതൊരു മതവിശ്വാസിക്കും അന്യമത വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന് ടൂറിസം -പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ ദേശീയ പതാക ഉയര്‍ത്തി സെല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം ബഹുമാനിക്കാനും, ആദരിക്കാനുമാണ് എല്ലാ മതങ്ങളും ഉത്‌ഭോദിപ്പിക്കുന്നത്. സഹനങ്ങളുടെ സന്ദേശമാണ് മതങ്ങള്‍ പ്രചരിപ്പിക്കുന്നത്. മതവിശ്വാസം വര്‍ഗ്ഗീയതയുടെ തലത്തിലേക്ക് അധപതിക്കരുത്. മതത്തിന്റെ പേരിലുള്ള കലഹം രാജ്യത്തിന്റെ സാഹോദര്യതയ്ക്കും വികസനത്തിനും വിഘാതം സൃഷ്ടിക്കുന്നു. മതേതരത്വത്തിലൂടെ മാത്രമെ ജനാധിപത്യത്തിനു കെട്ടുറപ്പുള്ളുവെന്ന് ഗാന്ധിജിയുടെ വാക്കുകള്‍ നാം മാതൃകയായി സ്വീകരിക്കണം.
രാജ്യത്തിനു സ്വാതന്ത്ര്യം ലഭ്യമാക്കാന്‍ ആയിരകണക്കിനു ധീരദേശാഭിമാനികള്‍ വീരമൃത്യു വരിക്കേണ്ടി വന്നിട്ടുണ്ട്. അവരുടെ ത്യാഗം നാം വിസ്മരിക്കരുത്.
രാജ്യത്തിനു സ്വാതന്ത്ര്യം ലഭ്യമാക്കാന്‍ ആയിരകണക്കിനു ധീരദേശാഭിമാനികള്‍ വീരമൃത്യു വരിക്കേണ്ടി വന്നിട്ടുണ്ട്. അവരുടെ ത്യാഗം നാം വിസ്മരിക്കരുത്.
ഐക്യവും കൂട്ടായ്മയും നമ്മെ മുന്നോട്ട് നയിക്കണം. വ്യത്യസ്ത മതം, ഭാഷാ, സംസ്‌ക്കാരം എന്നിവയ്ക്ക് അതീതമായി ഓരോ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് രാജ്യത്തിനു അത്യന്താപേക്ഷിതമാണ്.
പരേഡില്‍ സായുധ പോലീസ് സേന, ലോക്കല്‍ പോലീസ്, വനിതാ പോലീസ് ,എക്‌സൈസ് ഗാര്‍ഡ് എന്നീ വിഭാഗങ്ങളും കാസര്‍കോട് ഗവണ്‍മെന്റ് കോളേജിന്റെയും, നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെയും സീനിയര്‍ ഡിവിഷണല്‍ എന്‍.സി.സി. യൂണിറ്റുകള്‍, കാസര്‍കോട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്.എസ്.എസ്., അജാനൂര്‍ ഇക്ബാല്‍ എച്ച്.എസ്.എസ്., പെരിയ നവോദയ വിദ്യാലയ, കാസര്‍കോട് ബി.ഇ.എം. എച്ച്.എസ്.എസ്., ചെമ്മനാട് എച്ച്.എസ്.എസ്. എയര്‍വിംഗ്, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്. നാവല്‍ വിംഗ്, ഉദിനൂര്‍ ജി.എച്ച്.എസ്, ഹോസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ്., കുഞ്ചത്തൂര്‍ ജി.എച്ച്.എസ്.എസ്., കാസര്‍കോട് ജി.എച്ച്.എസ്.എസ്.,ചട്ടഞ്ചാല്‍ എച്ച്.എസ്.എസ്., എന്നീ സ്ഥാപനങ്ങളുടെ സ്റ്റുഡന്‍സ് പോലീസ് യൂണിറ്റുകള്‍, പാക്കം ജി.എച്ച്.എസ്.എസിന്റെയും, ബല്ല-ഈസ്റ്റ് ജി.എച്ച്.എസ്.എസിന്റെയും റെഡ്‌ക്രോസ് യൂണിറ്റുകള്‍, പെരിയ ജവഹര്‍ നവോദയ, കേന്ദ്രീയ വിദ്യാലയം നമ്പര്‍-2, കാസര്‍കോട് ജി.എച്ച്.എസ്.എസ്., കാസര്‍കോട് ചിന്മയ വിദ്യാലയ, ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയ എന്നീ സ്ഥാപനങ്ങളുടെ സ്‌കൗട്‌സ് വിഭാഗങ്ങളും, പെരിയ ജവഹര്‍ നവോദയ, കാസര്‍കോട് ജി.എച്ച്.എസ്.എസ്., പരവനടുക്കം എം.ആര്‍.എസ്. എന്നീ സ്ഥാപനങ്ങളുടെ ഗൈഡ്‌സ് വിഭാഗങ്ങളും പങ്കെടുത്തു. പെരിയ നവോദയ വിദ്യാലയുടെയും, ജൈമാതാ സ്‌കൂളിന്റെയും ബാണ്ട് പാര്‍ട്ടിയും പങ്കെടുത്തു.
പരേഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സായുധ പോലീസ് സേന, നെഹ്‌റു കോളേജ് സീനിയര്‍ എന്‍.സി.സി. വിഭാഗം, നീലേശ്വരം രാജാസ് സ്‌കൂള്‍ എന്‍.സി.സി. നാവല്‍ വിംഗ്, ജവഹര്‍ നവോദയ സ്‌കൗട്‌സ് വിഭാഗം, പരവനടുക്കം എം.ആര്‍.എസിലെ ഗൈഡ്‌സ് വിഭാഗം, കാസര്‍കോട് ജി.എച്ച്.എസ്.എസിലെ സ്റ്റുഡന്‍സ് പോലീസ്‌വിഭാഗം, പാക്കം ജി.എച്ച്.എസ്.എസ്. റെഡ്‌ക്രോസ് വിഭാഗം, ബാണ്ട് പാര്‍ട്ടികള്‍ എന്നിവയ്ക്ക് മന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായ ഡി.വൈ.എസ്.പി മാരായ മധുസൂദനന്‍,(ഡി.സിആര്‍.ബി), പി.തമ്പാന്‍ (കാഞ്ഞങ്ങാട്),സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.രഞ്ജിത്ത്, എ.എസ്.ഐ. ഷീനപ്പ പൂജാരി എന്നിവര്‍ക്കുള്ള മെഡലുകള്‍ മന്ത്രി വിതരണം ചെയ്തു.
അംബേദ്ക്കര്‍ നാഷണല്‍ മെറിറ്റ് അവാര്‍ഡിനു അര്‍ഹരായ കണ്ണൂര്‍ ചുടലയിലെ ശിവപ്പയുടെ മകള്‍ ശരണ്യക്ക് 50000 രൂപയുടെയും, ബാഡൂര്‍പ്പദവ് സഞ്ജീവയുടെ മകന്‍ ബി.നളിനാക്ഷനു 40000 രൂപയുടെയും കാഷ് അവാര്‍ഡ് മന്ത്രി സമ്മാനിച്ചു. സായുധസേനാ പതാകദിനത്തിന്റെ ഭാഗമായി ഏറ്റവും അധികം തുക സമാഹരിച്ചു നല്‍കിയ നായന്മാര്‍മൂല ടി.ഐ.എച്ച്.എസിനും, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷന്‍ ഓഫീസിനുമുള്ള ട്രോഫിയും മന്ത്രി വിതരണം ചെയ്തു.
ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് വിഷ്ണുഭട്ട് ദേശഭക്തി ഗാനം ആലപിച്ചു. നെഹ്‌റുയുവകേന്ദ്രയുടെ പ്രിയദര്‍ശിനി അരയാലിന്‍ കീഴ് ഡിസ്‌പ്ലെയും, ബേഡഡുക്ക പഞ്ചായത്ത് കുടുംബശ്രീയുടെ ശിങ്കാരിമേളവും അവതരിപ്പിച്ചു. കുഡ്‌ലു പാടിച്ചാല്‍ ചൈതന്യ സ്‌കൂള്‍ കുട്ടികള്‍ യോഗാഭ്യാസ പ്രകടനം നടത്തി. പരവനടുക്കം എം.ആര്‍.എസിലെ കുട്ടികള്‍ ദേശഭക്തി ഗാനവും, നാടന്‍ പാട്ടും അവതരിപ്പിച്ചു. പെരിയ നവോദയ വിദ്യാലയത്തിലെയും, കുമ്പള ലിറ്റില്‍ ലില്ലി സകൂളിലെയും കുട്ടികള്‍ ദേശഭക്തി ഗാനങ്ങളും അവതരിപ്പിച്ചു.
സ്വാതന്ത്ര്യദിന പരേഡ് ചടങ്ങില്‍ എം.എല്‍.എ. മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment