തിരുവനന്തപുരം: ആവശ്യമല്ലാത്ത വിവാദങ്ങള്‍ വികസനം തടസ്സപ്പെടുത്തുമെന്നും അനാവശ്യ സമരങ്ങളും വിവാദങ്ങളും ഒന്നും നേടിത്തരില്ലെന്ന് വ്യക്തമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അനവാശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചും സമയവും ഊര്‍ജവും നഷ്ടപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ 67ാം സ്വാതന്ത്രദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം നടത്തിയ സ്വാതന്ത്രദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ജനസമ്പര്‍ക്ക പരിപാടി തടയുമെന്ന ഇടതുപക്ഷമുന്നണിയുടെ തീരുമാനത്തിനിടെ പുതുക്കിയ തീയ്യതികള്‍ പ്രഖ്യാപിച്ച് രണ്ടാം ഘട്ട ജനസമ്പര്‍ക്ക പരിപാടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂരഹിത പദ്ധതി അടുത്ത മാസം ആരംഭിക്കും. അടുത്ത മാസം സംസ്ഥാനത്ത് എത്തുന്ന സോണിയാഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്യും.
അട്ടപ്പാടിക്കും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കും മുന്തിയ പരിഗണന നല്‍കും. ആദിവാസികള്‍ക്ക് വേണ്ടിയുള്ള സമഗ്രപദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തും. പ്ലസ് ടു, ഡിഗ്രി ക്ലാസുകളിലേക്ക് ആദിവാസികള്‍ക്ക് സീറ്റ് ഉറപ്പാക്കും. അട്ടപ്പാടി വികസനത്തിന് പ്രധാന പങ്കുവഹിച്ച അഹാഡ്‌സിനെ പുനരുജ്ജീവിപ്പിക്കും. അട്ടപ്പാടിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കും. മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ 8:30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തി. വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment