Latest News

സമരകേന്ദ്രങ്ങള്‍ക്കുനേരെ സൈന്യം നടത്തിയ ആക്രമണം: ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു

കൈറോ: ഈജിപ്തില്‍ മുര്‍സി അനുകൂലികള്‍ നടത്തുന്ന കുത്തിയിരിപ്പ് സമരകേന്ദ്രങ്ങള്‍ക്കുനേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ മരിച്ച സംഭവത്തെ 
ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. സൈനിക നടപടിയെ രൂക്ഷമായ ഭാഷയില്‍ യു.എന്‍ വിമര്‍ശിച്ചു.
സംഭവത്തില്‍ യൂറോപ്യന്‍ യൂനിയന്‍ അങ്ങയേറ്റം ഉത്കണ്ഠ രേഖപ്പെടുത്തി. സൈനികാക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ഈജിപ്ഷ്യന്‍ സൈനിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

സമരത്തില്‍ പങ്കെടുത്തവരുടെ മരണവാര്‍ത്തയില്‍ അങ്ങയേറ്റത്തെ ഉത്കണ്ഠയും ദു:ഖവും രേഖപ്പെടുത്തുന്നതായി യൂറോപ്യന്‍ യൂനിയന്‍െറ വിദേശകാര്യ വക്താവ് മൈക്കല്‍മാന്‍ പറഞ്ഞു. സൈനികാക്രമണത്തിനെതിരെ അമേരിക്കയും രംഗത്തെത്തി . കഴിഞ്ഞയാഴ്ചകളില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് സൈനികാക്രമണത്തിലൂടെ സംഭവിച്ചതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടു.

ജനാധിപത്യ സര്‍ക്കാറിനെ പുറത്താക്കിയ ഇടക്കാല ഭരണകൂടത്തിനെതിരെ ഗിസയിലെ അന്നഹ്ദ ചത്വരത്തില്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ ആയിരക്കണക്കിന് ആളുകള്‍ക്ക് നേരെയാണ് സൈന്യം ആക്രമണം അഴിച്ചുവിട്ടത്.
500ലേറെ പേര്‍ മരിച്ചതായി ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തുര്‍ക്കി പ്രസിഡന്‍റ് അബ്ദുല്ല ഗുല്‍ സംഭവത്തെ അപലപിച്ചു. സംഭവം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന്‌ അദ്ദഹേം അറിയിച്ചു. സൈനിക നടപടി എത്രയും വേഗം അവസാനിപ്പിക്കുന്നതിന് യു.എന്‍ രക്ഷാസമിതിയും അറബ്ലീഗും രംഗത്തുവരണമെന്ന് ഗുല്‍ ആവശ്യപ്പെട്ടു.

ഖത്തര്‍, ഇറാന്‍, തുര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളും സംഭവത്തെ അപലപിച്ചു. സൈനിക നടപടി അങ്ങയേറ്റം മൃഗീയമായെന്നും ജനങ്ങളുടെ സമാധാന ജീവിതത്തിനും സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണ് സംഭവം വ്യക്തമാക്കുന്നതെന്നും വിവിധ രാഷ്ട്രനേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സമാധാനപരമായ പ്രകടനങ്ങളെ നേരിടുമ്പോള്‍ സംയമനം ദീക്ഷിക്കണമെന്നും മനുഷ്യജീവന് വിലകല്‍പിക്കണമെന്നും ഖത്തര്‍ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. സമാധാനപരമായി പ്രകടനം നടത്തുന്ന സിവിലിയന്മാര്‍ക്കുനേരെ സൈനികാക്രമണം അഴിച്ചുവിടുന്നത് പൊറുപ്പിക്കാനാകാത്ത നടപടിയാണെന്ന് ഇറാന്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി. ഈജിപ്തിലെ കുരുതിയെ ശക്തമായി അപലപിച്ച ഇറാന്‍ ഇത്തരം നടപടികളുടെ പ്രത്യാഘാതം അതീവ ഗുരുതരമാകുമെന്ന് ഈജിപ്തിലെ സൈനിക ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kairo, Europ, Thurki 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.