Latest News

ഇന്റര്‍നെറ്റിലൂടെ കുട്ടികളെക്കുറിച്ച് അശ്ലീല സംഭാഷണവും ചിത്രങ്ങളും: ഷാര്‍ജയില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍

ഷാര്‍ജ: കുട്ടികളെക്കുറിച്ച് ഇന്റര്‍നെറ്റിലൂടെ അശ്ലീലസംഭാഷണങ്ങള്‍ നടത്തുകയും അശ്ലീല ചിത്രങ്ങള്‍ കൈമാറുകയും ചെയ്ത ഇന്ത്യന്‍ പൗരനെ ഷാര്‍ജയില്‍ അറസ്റ്റ് ചെയ്തു. വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം സാധ്യമാകുന്ന പീര്‍ ടു പീര്‍ സോഫ്റ്റ്‌വെയറിലൂടെയായിരുന്നു ഇയാള്‍ അശ്ലീല ആശയവിനിമയം നടത്തുകയും ചിത്രങ്ങള്‍ കൈമാറുകയും ചെയ്തത്.

ഇതേക്കുറിച്ച് വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് ഇയാളുടെ താമസസ്ഥലം റെയ്ഡ് ചെയ്യുകയും കംപ്യൂട്ടര്‍ കണ്ടെത്തുകയും ചെയ്തു. കംപ്യൂട്ടറില്‍ നിന്ന് കുട്ടികളുടെ അശ്ലീലചിത്രങ്ങളും കണ്ടെത്തിട്ടുണ്ട്. കുട്ടികളെക്കുറിച്ചുള്ള അശ്ലീലത പ്രചരിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചതായും വാര്‍ത്തകള്‍ ഉണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sharjah, Internet

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.