ചെറുപുഴ: പ്രാപ്പോയില്‍ പെരുന്തടത്ത് വീടിന് തീപിടിച്ച് നാലു പേര്‍ വെന്തുമരിച്ചു. അടിച്ചിറക്കല്‍ ശാന്തയുടെ വീടിനു തീപിടിച്ച് മകള്‍ സിന്ധു (31), ഭര്‍ത്താവ് ഉദയഗിരി താളിപ്പാറയിലെ പുതുപ്പറമ്പില്‍ സജി (42), മക്കളായ ആതിര (10), അതുല്യ (5) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
തീപിടിച്ച് ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ടാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് തീയണച്ചപ്പോഴേക്കും നാലുപേരും വെന്തു മരിച്ചിരുന്നു. മൃതദേഹങ്ങൾ ഒരു മുറിയിൽ തന്നെയായിരുന്നു. കത്തിക്കരിഞ്ഞ് വികൃതമായ നിലയിലാണ് മൃതദേഹങ്ങള്‍ . വീടിന് സമീപം മണ്ണെണ്ണ കന്നാസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച കണ്ണൂർ ജില്ലാ പൊലീസ് ചീഫ് രാഹുല്‍ ആര്‍.നായര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സജിയുടെ പേരില്‍ സ്ഥലം എഴുതി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ വാക്കേറ്റമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. സജി മറ്റുള്ളവര്‍ക്ക് വിഷം നല്‍കിയ ശേഷം തന്റെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് കാന്‍ പുറത്തുകൊണ്ട് വച്ച ശേഷം അകത്തു കയറി തീ കൊളുത്തിയതാണന്ന് സംശയിക്കുന്നു. നാലുപേര്‍ ഭക്ഷണം കഴിച്ച പാത്രങ്ങളും വീട്ടിലുണ്ടായിരുന്നു. ഇവ പൊലീസ് വിദഗ്ദ പരിശോധനക്ക് വിധേയമാക്കും.
നേരത്തെ ചെത്തുതൊഴിലാളിയായിരുന്ന സജി ഇപ്പോൾ മരംവെട്ട് ഉൾപ്പെടെ വിവിധ തൊഴിലുകൾ ചെയ്ത് വരികയായിരുന്നു. മക്കളായ ആതിര ചെറുപുഴ ജെ.എം.യു.പി സ്‌കൂളിലും അതുല്യ പ്രാപ്പോയില്‍ ശാന്തി നികേതന്‍ സ്‌കൂളിലും വിദ്യാര്‍ഥിനികളായിരുന്നു. ഇവരോടൊപ്പം താമസിച്ചിരുന്ന സിന്ധുവിന്റെ അമ്മ ശാന്ത ബന്ധുവീട്ടിൽ പോയതായിരുന്നു.
തളിപ്പറമ്പ് ഡി.വൈ.എസ്.പി സുദര്‍ശന്‍, പയ്യന്നൂര്‍ സി.ഐ അബ്ദുല്‍ റഹിം. പെരിങ്ങോം എസ്. ഐ രാമകൃഷ്ണന്‍, ശ്രീധരന്‍ എന്നിവരും സംഭവ സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment