കാസര്‍കോട്: ഇടക്കിടെ അസ്വസ്ഥമാകുന്ന കാസര്‍കോടിന്റെ മനസ്സുകള്‍ ഒന്നാകാന്‍ പീപ്പള്‍സ് ഫോറം പോലുള്ള സന്നദ്ധ സംഘടനകള്‍ക്ക് സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഐ.പി.എസ് അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യദിനത്തില്‍ ഗോവ വിമോചന സമരത്തിലും, ഇന്ത്യന്‍ സൈന്യത്തിലും, മറ്റു സന്നദ്ധപ്രവര്‍ത്തനത്തിലും മികച്ച സേവനം കാഴ്ച വെച്ച, രാഷ്ട്രം ക്വിറ്റിന്ത്യ ദിനത്തില്‍ ആദരിച്ച പീപ്പള്‍സ് ഫോറം പ്രവര്‍ത്തകന്‍ ക്യാപ്റ്റന്‍ കെ.എം.കെ. നമ്പ്യാര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യോഗം ജില്ലാ കലക്ടര്‍ വി.എസ്. മുഹമ്മദ് സാഗിര്‍ ക്യാപ്റ്റന്‍ നമ്പ്യാരെ പൊന്നാട അണിയിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഉപഹാരം നല്‍കി. പീപ്പള്‍സ് ഫോറം പ്രസിഡണ്ട് എം.കെ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.
സെക്രട്ടറി പ്രൊഫ: വി. ഗോപിമാഥന്‍, ജില്ല ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുള്‍ റഹിമാന്‍, പ്രൊഫ: ടി.സി. മാധവപ്പണിക്കര്‍, നാരായണന്‍ പെരിയ, ഇ. ചന്ദ്രശേരന്‍ നായര്‍, വി.ഡി. ജോസഫ്, കെ. വി.കുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാപ്റ്റന്‍ കെ.എം.കെ. നമ്പ്യാര്‍ മറുപടി പ്രസംഗം നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Peopels forem, Organisation,K.M.K.Nambiar

No comments:
Post a Comment