കണ്ണൂര്‍: എല്‍ഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ കാലുപിടിച്ചാണെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍.
സമരം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടന്നുവെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഹസന്‍ പറഞ്ഞു. കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയവര്‍ ഇപ്പോള്‍ ടേംസ് ഓഫ് റഫറന്‍സില്‍ ചര്‍ച്ചയ്ക്കില്ലെന്ന് പറയുന്നത് മുട്ടാപ്പോക്കാണെന്നും ഹസന്‍ പറഞ്ഞു. പി.സി ജോര്‍ജിനെതിരേ ഉണ്ടായ അക്രമങ്ങള്‍ ന്യായീകരിക്കുന്നില്ലെന്ന് പറഞ്ഞ ഹസന്‍, മുന്നണി മര്യാദ ആദ്യം മറന്നത് പി.സി ജോര്‍ജാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മുന്നണി മര്യാദയുടെ ലംഘനമാണെന്നും കൂട്ടിച്ചേര്‍ത്തു.
പി.സി ജോര്‍ജിനെതിരേ താന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ പാര്‍ട്ടിയുടേതല്ല. ഈ വിഷയം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Hassan

No comments:
Post a Comment