ഡമാസ്കസ് : സിറിയയിൽ പ്രസിഡന്റ് ബഷർ അൽ അസദിനെ പിന്തുണയ്ക്കുന്ന സൈന്യം കിഴക്കൻ ഡമാസ്കസിൽ അസദ് വിരുദ്ധ പ്രക്ഷോഭകരുടെ നേർക്ക് രാസായുധം പ്രയോഗിച്ചതിനെ തുടർന്ന് 1300 ലേറെ പേർ കൊല്ലപ്പെട്ടു. ആരോപണം ശരിയാണെങ്കിൽ ലോകം അടുത്തിടെ കണ്ട ഏറ്റവും കൊടിയ രാസായുധ ദുരന്തമാണിത്.
ഉടൻ ദുരന്തഭൂമിയിലെത്തി നിജസ്ഥിതി പരിശോധിക്കാൻ വിവിധ രാഷ്ട്രങ്ങൾ യു.എൻ രാസായുധ അന്വേഷകരോട് ആവശ്യപ്പെട്ടു. രണ്ടര വർഷമായി അസദ് ഭരണകൂടത്തിനെതിരേ വിമതർ പ്രക്ഷോഭം നടത്തിവരികയാണ്.

സ്ത്രീകളും നിരവധി കുഞ്ഞുങ്ങളും മരിച്ചു കിടക്കുന്ന ചിത്രങ്ങളിൽ പരിക്കുകൾ ദൃശ്യമല്ല. ആശുപത്രിയിൽ മൃതദേഹങ്ങൾ നിരത്തി കിടത്തിയിരിക്കുകയാണ്.
നഗരപ്രാന്തത്തിൽ രാസായുധം വർഷിക്കുകയായിരുന്നുവെന്ന് വിമതരുടെ നേതാവ് ജോർജ് സാബ്റ ഇസ്താംബുളിൽ പറഞ്ഞു. 1988 ൽ ഇറാക്കിലെ ഹലാബിയയിൽ കുർദുകൾക്കുമേൽ സദ്ദാം ഹുസൈൻ രാസായുധം പ്രയോഗിച്ചതിനെ തുടർന്ന് ആയിരങ്ങൾ കൊല്ലപ്പെട്ടിരുന്നു.
ഡമാസ്കസ് നഗരപ്രാന്തത്തിലുള്ള ഘൗട്ട പ്രദേശത്തെ അയിൻടർമ, സമാൽക്ക, ജോബാർ എന്നീ ജനവാസ പ്രദേശങ്ങളിൽ ബുധനാഴ്ച വെളുപ്പിന് സൈന്യം രാസവിഷ റോക്കറ്റുകൾ പ്രയോഗിക്കുകയായിരുന്നെന്ന് പ്രക്ഷോഭകർ പറഞ്ഞു. പലരും ഉറക്കത്തിൽത്തന്നെ മരണമടഞ്ഞു. അസദ് വിരുദ്ധ പ്രക്ഷോഭകർ വസിക്കുന്ന കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. എന്നാൽ, തങ്ങൾ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് അസദ് ഭരണകൂടം അവകാശപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment