Latest News

ചാണ്ടി ഒരു വഴിക്ക്, ചെന്നിത്തല മറുവഴിക്ക്: സർക്കാർ പെരുവഴിയിൽ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന പ്രശ്നത്തിലും സോളാർ വിഷയത്തിലും ഉണ്ടായ ഭിന്നത പരിഹരിക്കാനാകാത്ത തരത്തിലേക്ക് നീങ്ങുന്നതോടെ പാർട്ടിയും സർക്കാരും രണ്ടുവഴിക്കായി! മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടതുപോലെ അന്തരീക്ഷം വളരെ മോശം.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തമ്മിൽ ഇപ്പോൾ ആശയവിനിമയവും കുറഞ്ഞു. പാർട്ടിയും സർക്കാരും ഏതാണ്ട് പൂർണ്ണമായി അകന്നുവെന്ന് കോൺഗ്രസിൽ തന്നെ അഭിപ്രായമുണ്ട്. ഹൈക്കമാൻഡിന്റെ വിലക്കുള്ളതിനാൽ ഇക്കാര്യം പരസ്യമായി ആരും പറയുന്നില്ലെന്നു മാത്രം. ഉള്ളിൽ അസ്വസ്ഥത പുകയുന്നുണ്ട്.

കേരള ഘടകത്തിലെ പ്രശ്നത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. വി.എം. സുധീരനെപ്പോലുള്ള മുതിർന്ന നേതാക്കളിൽ നിന്ന് സംസ്ഥാനത്തെ യഥാർത്ഥ സ്ഥിതി ഹൈക്കമാൻഡ് ശേഖരിച്ചിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകൾ കാര്യമായ അകൽച്ചയിലാണ്. ഗവ. ചീഫ് വിപ്പ് പി.സി. ജോർജിനെതിരെ ഒരുവിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലും ഇക്കാര്യം പ്രകടമായിരുന്നു. 

ഈ നിലയിൽ പോയാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പച്ചതൊടില്ലെന്ന് ചില നേതാക്കളെങ്കിലും സമ്മതിക്കുന്നുണ്ട്. പക്ഷെ, അവർക്കുപോലും പരിഹാര നിർദ്ദേശം മുന്നോട്ടുവയ്ക്കാനാവുന്നില്ല. പരിഹാര നിർദ്ദേശം ഹൈക്കമാൻഡിൽ നിന്നുണ്ടാകും എന്ന പ്രതീക്ഷയിലാണ് അവർ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Politics, Thiruvananthapuram, Umman chandi, Ramesh Chennithala

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.