നൗഷാദ് റമീസ് |
നൗഷാദ് കേസിലെ ഒന്നാം പ്രതിയും റമീസ് മൂന്നാംപ്രതിയുമാണ്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റ് പ്രതികള്‍ ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സലാം ഹാജിയുടെ കൊലപാതകത്തിന് പിന്നില്‍.സംഘത്തില്‍ ഉള്‍പ്പെട്ടെന്നുകരുതുന്ന തെക്കന്‍ ജില്ലകളിലെ മറ്റുള്ളവര്‍ക്കുവേണ്ടി പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ട്. സംഘത്തില്‍ അന്യ സംസ്ഥാനക്കാര്‍ ആരും തന്നെയില്ലെന്നും പോലീസ് പറഞ്ഞു. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ പിന്നീട് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം.
സലാം ഹാജിയുടെ വീട്ടില്‍ കല്യാണം ക്ഷണിക്കാനുള്‍പ്പെടെ കുടുംബപരമായ പല ആവശ്യങ്ങള്‍ക്കും നേരത്തെ വന്നിട്ടുള്ള ആളാണ് നൗഷാദ്. അതുകൊണ്ടുതന്നെയായിരിക്കാം കവര്‍ച്ചയ്ക്ക് ഇയാളും പങ്കാളിയായത്. വീട്ടില്‍ സ്വര്‍ണ്ണവും പണവും ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്.കവര്‍ച്ചാ സംഘത്തില്‍നിന്നും ഇയാളെ സലാം ഹാജി തിരിച്ചറിഞ്ഞതാകാം കൊലപാതകത്തിലേക്ക് വഴിവച്ചതെന്നുമാണ് പോലീസ് നിഗമനം.

കൃത്യം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് കവര്‍ച്ച സംഘത്തെ വെള്ളാപ്പില്‍ എത്തിക്കുകയും സ്ഥലവും വീടും പരിചയപെടുത്തുകയും വീടിനെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയതും ഇവരാണന്ന് പോലീസ് പറഞ്ഞു. കൃത്യനിര്‍വഹണ സമയത്ത് സംഘാംഗങ്ങള്‍ ഗ്ലൗസ് ധരിച്ചിരുന്നതായി വിരലടയാള വിദഗ്ധര്‍ നേരത്തെ അറിയിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ കാര്യക്ഷമമായ ഇടപെടലാണ് ഈ കേസില്‍ നിര്‍ണായകമായിട്ടുള്ളത്. പിടിയിലായവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളാണ് പോലീസിന് സഹായകമായത്.
കൊലയും കവര്‍ച്ചയും നടക്കുമ്പോള്‍ പ്രതികളില്‍ ഒരാള്‍ക്ക് വന്ന മൊബൈല്‍ കോള്‍ പിന്തുടര്‍ന്ന പോലീസ് സംഘത്തിന് സിംകാര്‍ഡ് വാങ്ങിയത് കൊലയ്ക്ക് രണ്ടു ദിവസം മുമ്പാണെന്ന് വ്യക്തമായ വിവരം ലഭിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാത്രി പടന്ന ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ വഴി വന്നതും പോയതുമായ ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെയാണ് അന്വേഷണത്തിന് തുമ്പായത്.
കഴിഞ്ഞ നാലിനാണ് റമദാനിന്റെ ഇരുപത്തേഴാം രാവില്‍ സലാം ഹാജി അതിദാരുണമായി കൊലചെയ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടുകാരെ ബന്ധിയാക്കിയായിരുന്നു സംഭവം. മങ്കിക്യാപ് ധരിച്ചെത്തിയ ആറംഗ സംഘം മാസ്‌കിംഗ് ടാപ്പ് ഉപയോഗിച്ച് കൈ കാലുകള്‍ കെട്ടിയിട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സലാം ഹാജിയുടെ സ്വത്ത് ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമം. എന്നാല്‍ ഇപ്പോള്‍ അത് കവര്‍ച്ചമാത്രമായിരുന്നുവെന്നതിലേക്ക് എത്തിയിരിക്കുന്നു.
സംഘത്തെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പയ്യന്നൂര്‍, പടന്ന, തൃക്കരിപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ കവര്‍ച്ചയ്ക്ക് സംഘം പദ്ധതിയിട്ടതായി പിടിയിലായവര്‍ പോലീസ് മൊഴി നല്‍കി.
സംഘത്തെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പയ്യന്നൂര്‍, പടന്ന, തൃക്കരിപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ കവര്‍ച്ചയ്ക്ക് സംഘം പദ്ധതിയിട്ടതായി പിടിയിലായവര്‍ പോലീസ് മൊഴി നല്‍കി.
തൃശൂര്‍ ഉള്‍പെടെയുള്ള തെക്കന്‍ ജില്ലകളിലെ കവര്‍ച്ചാ സംഘങ്ങളുമായി നൗഷാദിന് വിദേശത്തുവച്ചുണ്ടായ പരിചയമാണ്. അതുകൊണ്ടാണ് കൃത്യ നിര്‍വഹണത്തിന് ഇവരെ കൂട്ടുപിടിച്ചത്. സലാം ഹാജിയുടെ വീട്ടില്‍നിന്നും മോഷണം പോയ 1060 ദിര്‍ഹവും 15 പവന്‍ സ്വര്‍ണവും ഇവരുടെ പക്കലായിരിക്കാമെന്നാണ് പോലീസ് പറയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment