ബീജിംഗ്: സാംസങ് ഗ്യാലക്‌സി എസ് 4 പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ഹോങ്കോങിലാണ് സംഭവം. ചൈനീസ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ഡു എന്നൊരാളുടെ ഗ്യാലക്‌സി എസ്4 സെറ്റാണ് പൊട്ടിത്തെറിച്ച് ദുരന്തമുണ്ടായത്. ഉപയോഗിക്കുന്നതിനിടെ ചെറിയ സ്‌ഫോടനം ഉണ്ടാകുകയും ഉടനെ സെറ്റ് വലിച്ചെറിയുകയായിരുന്നു. വലിച്ചെറിഞ്ഞ സെറ്റ് കട്ടിലില്‍ ചെന്ന് വീഴുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് വസ്ത്രങ്ങളും മറ്റു ഫര്‍ണിച്ചറുകളും കത്തിനശിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സാംസങ് ഗ്യാലക്‌സി എസ് 4ന്റെ സെറ്റും ചാര്‍ജറും ബാറ്ററിയുമെല്ലാം ഒറിജിനല്‍ തന്നെ ആയിരുന്നു. തീപിടുത്തത്തില്‍ തന്റെ കാര്‍ നശിച്ചതായും അദ്ദേഹം പറഞ്ഞു. ചൈനയില്‍ ആപ്പിള്‍ ഐഫോണ്‍ ഉപയോഗിച്ച രണ്ടു പേര്‍ക്ക് സമാനമായ അനുഭവമുണ്ടായിട്ടുണ്ട്. ഗ്യാലക്‌സി എസ് 3 പൊട്ടിത്തെറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിലെ പെണ്‍കുട്ടിക്കും നേരത്തെ പരുക്കേറ്റിരുന്നു. പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സെറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് കാലില്‍ പൊള്ളലേറ്റിരുന്നു. പതിനെട്ടുകാരിയായ ഫന്നി ഷെല്‍ട്ടറിന്റെ സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.
പടക്കം പൊട്ടുന്ന രീതിയിലാണ് സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ ശ്വാസതടസ്സമുണ്ടാക്കുന്ന രാസവസ്തുക്കള്‍ പുറത്തുവന്നു. പൊട്ടിത്തെറിയില്‍ തന്റെ ട്രൗസര്‍ കത്തിക്കരിഞ്ഞെന്നും ഫന്നി പറഞ്ഞു. സാംസങിന്റെ ജനപ്രിയ സ്മാര്‍ട് ഫോണായ ഗാലക്‌സി എസ് 3 യ്ക്ക് തീപിടിച്ച വാര്‍ത്ത നേരത്തേയും പുറത്തുവന്നിരുന്നു. ഇതിനുമുമ്പ് തീപ്പിടുത്തത്തില്‍ ഒരാളുടെ വിരലുകള്‍ക്ക് പൊള്ളലേറ്റിരുന്നു. ചാര്‍ജ് ചെയ്ത് ഒരു മണിക്കൂര്‍ ശേഷമാണ് സാംസങ് എസ് 3യ്ക്ക് തീപ്പിടിച്ചത്. വലിയ ശബ്ദത്തോടെ അത് ആദ്യം പുകയുകയും പിന്നീട് കത്തുകയുമാണ് ഉണ്ടായത്. രൂക്ഷമായ പുകയും മണവും ഉണ്ടായതായും അദ്ദേഹം പറഞ്ഞിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Samsung S4

No comments:
Post a Comment