തിരുവനന്തപുരം: പിതാവിന്‍െറയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായി കട്ടപ്പന സെന്‍റ്ജോണ്‍സ് അശുപത്രിയില്‍ കഴിയുന്ന ഷെഫീക്കിനെ വിദഗ്ധചികിത്സക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
തലച്ചോറിനേറ്റ ക്ഷതങ്ങള്‍ക്ക് തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന വിദഗ്ധോപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് ഷെഫീക്കിനെ വെല്ലൂരിലേക്ക് മാറ്റിയത്.
സെന്‍റ്ജോണ്‍സ് ആശുപത്രിയിലെ മെഡിക്കല്‍ ടീം ആശുപത്രി ആംബുലന്‍സില്‍ ശനിയാഴ്ച രാവിലെ വെല്ലൂരിലേക്ക് തിരിച്ചു. വെല്ലൂരിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഷെഫീക്കിന്‍െറ ചികിത്സക്കുവേണ്ട സഹായങ്ങള്‍ ചെയ്യും.
ഇതിനുള്ള നടപടിക്രമം പൂര്‍ത്തിയായി. തുടര്‍ചികിത്സയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
കഴിഞ്ഞമാസം 15ന് പിതാവിന്‍െറ മര്‍ദനത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ഷഫീഖിനെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Shefeeq, Attack, Vellur
No comments:
Post a Comment