Latest News

മരിച്ചെന്നു വിധിയെഴുതിയ യുവതി 42 മണിക്കൂറിനു ശേഷം ജീവനോടെ എഴുന്നേറ്റു!

മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതി 42 മണിക്കൂറിനു ശേഷം ജീവനോടെ എഴുന്നേറ്റു! ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ മൊണാഷ്ഹാര്‍ട്ട് ഹോസ്പിറ്റലിലാണ് അദ്ഭുതകരമായ സംഭവം നടന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച 41കാരിയായ വെനെസ്സ ടാന്‍സിയോയ്ക്കാണ് അദ്ഭുതകരമായി
ജീവിതം തിരിച്ചുകിട്ടിയത്.

തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ നിലനിര്‍ത്തുന്നതിനായി ഡോക്ടര്‍മാര്‍ ഉപയോഗിച്ച ഹൈ-ടെക്ക് മെഷീനിന്റെ സഹായത്തോടെയാണ് വെനെസ്സ ടാന്‍സിയോയ്ക്ക് പുനര്‍ജന്മം ലഭിച്ചത്.

താന്‍ സുഖം പ്രാപിച്ചുവരികയാണെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ അതിലേറെ തിരിച്ചുകിട്ടിയ ജീവിതത്തിന് ആശ്ചയഭരിതയായിരിക്കുകയാണെന്നും വെനെസ്സ പറഞ്ഞു. 1500 ഡോളര്‍ നിലയുള്ള ഡിവൈസ് ആണ് വെനെസയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. ഒരു കമ്പനിയിലെ സെയില്‍സ് റെപ്രസന്ററ്റീവ് ആയ ടാന്‍സിയോ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Autralia, Hospital, Venesa Tansiyo

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.