Latest News

ബാലകൃഷ്ണന്‍ വധം: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി


കാഞ്ഞങ്ങാട്: ഉദുമ മാങ്ങാട്ടെ സി.പി.എം പ്രവര്‍ത്തകന്‍ എം.ബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി.

മാങ്ങാട് ആര്യടുക്കം കോളനിയിലെ ബാബുവിന്റെ മകനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ കുട്ടാപ്പി എന്ന പ്രജിത്ത് (26)ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്

മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
പ്രജിത്തിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ തിരുവേണ ദിവസം രാത്രി ബന്ധുവിന്റെ മരണാനന്തര കര്‍മ്മകങ്ങളില്‍ പങ്കെടുത്ത് ബൈക്കിലൂടെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് ബാലകൃഷ്ണനെ ആര്യടുക്കത്ത് വെച്ച് കുത്തികൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രജിത്ത് അടക്കമുളള പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
അതിനിടെ പ്രതികള്‍ വ്യാഴാഴ്ച ഹോസ്ദുര്‍ഗ് കോടതിയില്‍ ഹജരാകുമെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് കോടതിയിലേക്കുളള എല്ലാ വഴികളിലും പോലീസ് കര്‍ശനമായ പരിശോധന നടത്തുന്നതിനിടയിലാണ് പ്രജിത്ത് നടകീയമായി കോടതിയില്‍ കീഴടങ്ങിയത്.

കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം അഡ്വ. എം.സി.ജോസിന്റെ ജൂനിയര്‍ അഭിഭാഷക വാണിശ്രീയാണ് വ്യാഴാഴ്ച കോടതിയില്‍ ഹാജരായത്. ബാലകൃഷ്ണന്‍ വധക്കേസില്‍ പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തയാളാണ് തന്റെ കക്ഷിയെന്നും ഇയാള്‍ കോടതിയില്‍ കീഴടങ്ങിയിരിക്കുകയാണെന്നും അഭിഭാഷക മജിസ്‌ട്രേറ്റിനുമുമ്പാകെ ബോധിപ്പിച്ചു. ഇതോടൊപ്പം ജാമ്യഹര്‍ജിയും നല്‍കി.
എഫ്.ഐ.ആറില്‍ പ്രജിത്തിന്റെ വിലാസം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് സത്യവാങ്മൂലം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് സത്യവാങ്മൂലം സമര്‍പ്പിക്കുകയും കേസ് വീണ്ടും പരിഗണിക്കുകയും ചെയ്തു. വധശ്രമക്കേസിലെ പ്രതിയായതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.വിജയന്‍ നമ്പ്യാര്‍ വാദിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.