Latest News

ഡല്‍ഹി കൂട്ടമാനഭംഗക്കേസ് : വിധി ഒപ്പിട്ട ശേഷം ആചാരപ്രകാരം ജഡ്ജി പേനയുടെ നിബ് ഒടിച്ചു



ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ കൂട്ടമാനഭംഗക്കേസിലെ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടതിനു ശേഷം ആചാരപ്രകാരം ജഡ്ജി പേനയുടെ നിബ് ഒടിച്ചു. സാകേതിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന മൂന്നു മിനിറ്റു കൊണ്ടാണ് 20 പേജുകളുള്ള വിധിന്യായത്തില്‍ ഒപ്പിട്ട ശേഷം നിമിഷങ്ങള്‍ക്കകം അദ്ദേഹം പേനയുടെ നിബ് ഒടിച്ചത്. തുടര്‍ന്ന് ജഡ്ജി ചേംബറില്‍ നിന്നും ഇറങ്ങിപോയി. 

വധശിക്ഷ വിധിച്ചതിനു ശേഷം പേനയുടെ നിബ് ഒടിച്ചുകളയുക എന്നത് ബ്രിട്ടീഷ് ഭരണകാലം മുതല്‍ ഇന്ത്യയില്‍ നിലവിലുള്ള ആചാരമാണ്. ഈ ആചാരത്തിലൂടെ അര്‍ഥമാക്കുന്നത് വധശിക്ഷ ഉറപ്പിക്കലാണ്. ലൈംഗിക കുറ്റകൃത്യങ്ങളിലെ വിചാരണയ്ക്കായി രൂപീകരിച്ച അതിവേഗ കോടതി ജഡ്ജിയായി ചുമതലയേറ്റ ശേഷം ജസ്റ്റിസ് യോഗേഷ് ഖന്ന വിധി പ്രഖ്യാപിക്കുന്ന ആദ്യത്തെ വധശിക്ഷയാണ് ഇത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Court, Case, Rape

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.