Latest News

വിൻഡോസ്‌ ഉപഭോക്താക്കൾക്ക് ഇന്ത്യൻ റെയിൽവയുടെ പുതിയ അപ്ലിക്കേഷന്‍


വിൻഡോസ്‌ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങൾക്കും ഇനി മുതൽ ഇന്ത്യൻ റെയിൽവയുടെ പുതിയ ഇ-ടിക്കറ്റ്‌ അപ്ലിക്കേഷന്‍ ലഭ്യമാകും. എവിടെ ഇരുന്നും എപ്പോൾ വേണമെങ്കിലും ഇ- ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കാം.മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെ ഐ ആര്‍ സി ടി സി ആണ് ഈ അപ്ലിക്കേഷന്‍ വികസിപ്പിചെടുതിരിക്കുന്നത്.

വിന്‍ഡോസ്‌ മൊബൈല്‍,ടാബ്ലെറ്റ്,കമ്പ്യൂട്ടര്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഈ അപ്ലിക്കേഷന്‍ ഫ്രീ ആയി വിന്‍ഡോസ്‌ സ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം.


ട്രെയിന്‍ റൂട്ടിന്റെ വിഷ്വല്‍ മാപ്പ് ലഭ്യമാകും എന്നത് ഈ അപ്ലിക്കേഷന്റെ ഒരു എടുത്തു പറയേണ്ട പ്രത്യേകതയാണ്.. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ക്=ലഭിക്കുന്ന എല്ലാ സേവനങ്ങളും ഈ അപ്ലിക്കേഷനിലും ലഭ്യമാകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.