Latest News

101 വനിതകള്‍ അണിനിരന്നു; ദൃശ്യ വിരുന്നായി തിരുവാതിര

പൊയിനാച്ചി: ഓണാഘോഷഭാഗമായി ചതയംനാളില്‍ കരിച്ചേരി ഗവ.യു.പി. സ്‌കൂള്‍ മൈതാനത്ത് 101 വനിതകളുടെ തിരുവാതിര. കരിച്ചേരി എ.കെ.ജി കലാകേന്ദ്രത്തിന്റെയും, കൂട്ടപ്പുന്ന സ്വസ്തി ക്ലബ്ബിന്റെയും, മാതൃസമിതിയുടെയും നേതൃത്വത്തിലാണ് പരിപാടി. കരിച്ചേരി, തൂവള്‍, കൂട്ടപ്പുന്ന തുടങ്ങിയ ഭാഗങ്ങളിലെ വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളുമാണ് അഞ്ചുറൗണ്ടുകളിലായി അരമണിക്കൂര്‍ നീണ്ട തിരുവാതിരകളില്‍ അണിനിരന്നത്.

വിജിമ മഹേഷ് അരവത്തിന്റെ ശിക്ഷണത്തില്‍ രണ്ടുമാസം മുമ്പാണ് പരിശീലനം തുടങ്ങിയത്. പരിപാടി കാണാന്‍ ബുധനാഴ്ച വൈകുന്നേരം നാടാകെ ഒത്തുകൂടിയിരുന്നു. തുടര്‍ന്ന് സാംസ്‌ക്കാരികസദസ്സ് ചേര്‍ന്നു. മനോജ് പട്ടാന്നൂര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ.വി.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം ടി. അപ്പക്കുഞ്ഞി, എ.ബാലകൃഷ്ണന്‍, എ.വേണുഗോപാലന്‍, പി.പുഷ്പ, ടി.മധുസൂദനന്‍, കെ.കുഞ്ഞിക്കണ്ണന്‍, കെ.രാധാകൃഷ്ണന്‍, പി.കമലാക്ഷന്‍, വിപിത സുഗുണന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എ.സുരേന്ദ്രന്‍ സ്വാഗതവും പി.സതീശന്‍ നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കും വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ച കുട്ടികള്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.

മദ്യവിപത്തിന്റെ ദുരന്തക്കാഴ്ചകളുമായി നന്ദതുമാര്‍ മണിയാട്ടിന്റെ പകര്‍ച്ച എന്ന ഏകപാത്ര നാടകവും അരങ്ങേറി. പൂക്കളമത്സരം, കടങ്കഥ-പഴഞ്ചൊല്ല് മത്സരം, സ്ലോബൈക്ക്‌റേസ്, പെനാള്‍ട്ടി ഷൂട്ടൗട്ട്, നാടന്‍പാട്ട്, ചോഴിക്കളി, സംഘനൃത്തം, കവിതാരംഗാവിഷ്‌കാരം എന്നിവയും ഉണ്ടായിരുന്നു.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.