അടൂർ : ബൈക്കിൽ സഞ്ചരിച്ച എ. എസ്. ഐ ടിപ്പറിടിച്ച് മരിച്ചു. അടൂർ ഡിവൈ. എസ്. പി ഓഫീസിലെ എ. എസ്. ഐ ഇളമണ്ണൂർ വിഷ്ണുവിലാസത്ത് കെ. സുരേന്ദ്രൻ (55) ആണ് മരിച്ചത്.
കെ. പി റോഡിൽ അടൂർ മരിയ ആശുപത്രിക്ക് മുന്നിൽ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വീട്ടിൽ നിന്ന് ഓഫീസിലേക്ക് ബൈക്കിൽ പോവുകയായിരുന്നു സുരേന്ദ്രൻ. അടൂർ ഭാഗത്തേക്ക് മെറ്റിൽചിപ്സുമായിപോയ ടിപ്പർലോറി അതേ ദിശയിൽ പോവുകയായിരുന്ന ബൈക്കിന്റെ വലതു വശത്ത് തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട് ബൈക്ക് ഇടതുവശത്തേക്കും സുരേന്ദ്രൻ ലോറിക്കടിയിലേക്കും വീണു. നാട്ടുകാർ ഉടൻ തൊട്ടടുത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവർ ഓടിരക്ഷപ്പെട്ടു.
നവംബർ 8 ന് വിരമിക്കാനിരിക്കെയാണ് മരണം . എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ മാരൂർ ഇളമണ്ണൂർ ശാഖയുടെ മുൻ സെക്രട്ടറിയാണ്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ : ഭാര്യ : ഉമയമ്മ. മക്കൾ : വിഷ്ണു (ദുബായ് ) അഖിൽ (എൻജിനീയറിംഗ് വിദ്യാർത്ഥി, വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനീയറിംഗ്. കട്ടച്ചിറ)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment