Latest News

എട്ടാം ക്ലാസുകാരിയെ എട്ടാംഭാര്യയാക്കിയ അമ്പത്തഞ്ചുകാരനെ പൊലീസ് തെരയുന്നു

തൃക്കരിപ്പൂര്‍: സംസ്‌ഥാനത്ത്‌ ശൈശവ വിവാഹങ്ങള്‍ക്കെതിരേ നടപടി തുടരുമ്പോള്‍ കണ്ണൂരില്‍ ശൈശവ വിവാഹത്തിന്റെ വേരുതേടി പോലീസ്‌. 55 വയസുള്ള തന്റെ ഭര്‍ത്താവ്‌ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ എട്ടാം ഭാര്യയായി വിവാഹം കഴിച്ചെന്ന യുവതിയുടെ പരാതിയിലാണു പോലീസ്‌ അന്വേഷണം ആരംഭിച്ചത്‌. തളിപ്പറമ്പ്‌ സ്വദേശി ഉമ്മറിനെതിരേ ഇയാളുടെ ഏഴാം ഭാര്യയാണു പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്‌.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ തൃക്കരിപ്പൂരിനടുത്ത നടക്കാവില്‍ പെട്ടിക്കട നടത്തുന്നയാളുടെ എട്ടാംക്ലാസ്‌ വിദ്യാര്‍ഥിനിയായ മകളെ ഉമ്മര്‍ നിയമവിരുദ്ധമായി വിവാഹം ചെയ്‌തെന്നാണ്‌ പരാതി. നിര്‍ധനരായ മാതാപിതാക്കളെ സ്വാധീനിച്ച്‌ മകളെ വിവാഹം കഴിപ്പിച്ചതില്‍ ദേശവാസികളായ ചിലരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്‌. ഏഴു ഭാര്യയും മക്കളും നിലനില്‍ക്കെയാണ്‌ ഗള്‍ഫില്‍ ജോലിചെയ്യുന്ന ഉമ്മര്‍ എട്ടാം ക്ലാസുകാരിയെ എട്ടാം ഭാര്യയാക്കിയത്‌.

കഴിഞ്ഞദിവസം ഉമ്മറും പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ പിതാവും ഒരു ആഡംബര കാറില്‍ യാത്ര ചെയ്യുന്നതുകണ്ട്‌ സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ നാട്ടുകാര്‍ തടഞ്ഞിരുന്നു. ആദ്യ ഭാര്യയായ യുവതി ചന്തേര പോലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ തളിപ്പറമ്പ്‌ പോലീസിലാണു പരാതി നല്‍കേണ്ടതെന്നു പറഞ്ഞതായും ആക്ഷേപമുണ്ട്‌. നേരത്തെ തളിപ്പറമ്പ്‌, കുപ്പം, പഴയങ്ങാടി എന്നിവിടങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്‌ത ശേഷം മധുവിധു കഴിയുന്നതോടെ ഇയാള്‍ മുങ്ങുകയായിരുന്നുവെന്നു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്‌. ശൈശവവിവാഹം സംബന്ധിച്ച്‌ പോലീസ്‌ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.