ദക്ഷിണ കൊല്‍ക്കത്തയിലെ ക്രൈസ്റ്റ് ചര്‍ച്ച് സ്‌കൂളിലാണു സംഭവം. പ്രിന്‍സിപ്പല്‍ ഷര്‍മിള ഹെലന്‍ സര്‍ക്കാര്‍ രാജിവച്ചതായി അറിയിച്ചിട്ടും പ്രതിഷേധമടങ്ങിയില്ല. സ്‌കൂളിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ വാതിലുകളും കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു.
ആറാംക്ലാസ് വിദ്യാര്‍ഥിനിയായ ഒയിന്ദ്രില ദാസിനെ ആറുദിവസം മുമ്പാണ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കുളിമുറിയില്‍ പൂട്ടിയിട്ടത്. 100 രൂപ നല്‍കാത്തതിനായിരുന്നു പീഡനം. സ്‌കൂളിന്റെ നടത്തിപ്പുകാരന്‍ ഇവര്‍ക്കു സഹായം നല്‍കിയതായും ആരോപണമുണ്ട്. വൈകുന്നേരം സ്‌കൂള്‍ വിട്ടശേഷം കുട്ടിയുടെ നിലവിളി കേട്ടെത്തിയ തൂപ്പുകാരനാണ് ഒയിന്ദ്രിലയെ മോചിപ്പിച്ച് വീട്ടിലെത്തിച്ചത്. തുടര്‍ന്നു രോഗബാധിതയായ കുട്ടി സ്‌കൂളില്‍ പോവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രി വിട്ടിരുന്നു. ബുധനാഴ്ച പെട്ടെന്ന് അസുഖബാധിതയായ കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
സ്‌കൂളില്‍നിന്നേറ്റ കടുത്ത മാനസികാഘാതമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നു രക്ഷിതാക്കള്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിയുടെ മാതാവുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.
കുട്ടിയുടെ മാതാവുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജി വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment