തേഞ്ഞിപ്പലം: പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ വൈദ്യുതിമോഷണം നടത്തിയത് കെ.എസ്.ഇ.ബി അധികൃതര്‍ കണ്ടെത്തി. 48,000ത്തോളം രൂപ പിഴചുമത്തി. തേഞ്ഞിപ്പലം പഞ്ചായത്ത് 13-ാം വാര്‍ഡംഗം എ.കെ. ഖദീജയുടെ കടക്കാട്ടുപാറയിലെ വീട്ടിലാണ് വൈദ്യുതിമോഷണം കണ്ടെത്തിയത്. ഭര്‍ത്താവ് അരീക്കര കോലോത്ത് മുഹമ്മദ് ഹനീഫയുടെ പേരിലാണ് വൈദ്യുതി കണക്ഷന്.
മീറ്റര്‍ ഒഴിവാക്കി നേരിട്ട് മെയിന്‍സ്വിച്ചിലേക്ക് കണക്ഷന് കൊടുത്തായിരുന്നു ഇവിടെ വൈദ്യുതി ഉപയോഗം. തകരാറിലായ മീറ്റര്‍ മാറ്റിവെക്കാനെത്തിയ വകുപ്പ് ജീവനക്കാരാണ് മോഷണം കണ്ടെത്തിയത്. അസി. എന്‍ജിനിയര്‍ കെ. അമ്പിളിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി കണക്ഷന് വിച്ഛേദിച്ചു.
ഒരുവര്‍ഷത്തെ അനധികൃത ഉപഭോഗം കണക്കാക്കിയാണ് പിഴ ഈടാക്കിയത്. മീറ്റര്‍ പ്രവര്‍ത്തന രഹിതമായതിനാലാണ് നേരിട്ട് കണക്ഷന് നല്‍കിയതെന്നാണ് വീട്ടുകാരുടെ വിശദീകരണമെന്ന് അസി. എന്‍ജിനിയര്‍ പറഞ്ഞു. പിഴയടച്ചതിനെത്തുടര്ന്ന് കണക്ഷന് പുനഃസ്ഥാപിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment