പെരിന്തല്‍മണ്ണ : സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ആരോപണ വിധേയനായ പെരിന്തല്‍മണ്ണ നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പച്ചീരി നാസര്‍ രാജിവെച്ചു. സിഎച്ച് സെന്ററിനായി പള്ളിയില്‍ നിന്ന് പഞ്ചായത്ത് കമ്മറ്റികള്‍ പിരിച്ചെടുത്ത തുക യഥാസമയം അടച്ചില്ലെന്നാണ് നാസറിനെതിരെ ഉയര്‍ന്ന ആരോപണം.
റംസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് തുക പിരിച്ചിരുന്നത്. ഇത് പഞ്ചായത്ത് കമ്മറ്റികളില്‍ നിന്ന് മണ്ഡലം കമ്മറ്റി വഴിയാണ് സെന്ററില്‍ എത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പിരിച്ച തുക സെന്ററില്‍ ലഭിച്ചില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ കണക്കുകളിലും ഇതേ അപാകത കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആഗസ്റ്റ് 25 ന് ചേര്‍ന്ന മണ്ഡലം കമ്മറ്റി നാസറിനെതിരെ നടപടിക്ക് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടുകയായിരുന്നു.
മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദ്ദിഖലി തങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാസര്‍ രാജി സന്നദ്ധത അറിയിച്ചത്. മണ്ഡലം ജോയിന്റ് സെക്രട്ടറി എ കെ നാസറിന് താല്‍ക്കാലികമായി ചുമതല നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment