കണ്ണൂര്‍: നിലമ്പൂരില്‍ തമിഴ് യുവതി ലക്ഷ്മി (35) കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ കണ്ണൂരില്‍ വെച്ചുപിടികൂടി. തമിഴ്‌നാട് ഡിണ്ടിഗല്‍ അയലൂര്‍പെരുമാള്‍ കോവില്‍പ്പട്ടയിലെ സുബയ്യയുടെ മകന്‍ ബാല്‍ദാസിനെ (32)യാണ് സി ഐ എ പി ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്ത്.
ലക്ഷ്മി ബാല്‍ദാസും തമ്മിലുള്ള വഴക്കാണ് കൊലക്ക് കാരണം. കഴിഞ്ഞ 4ന് ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കാണപ്പെട്ടത്. പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയ മൃതദേഹത്തില്‍ ഏതാനും ഫോണ്‍ നമ്പറുകള്‍ കിട്ടിയതുമായി
ബന്ധപ്പെട്ട അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.
ബാല്‍ദാസും ലക്ഷ്മിയും ആറുമാസം മുമ്പാണ് വിവാഹിതരായത്. അതിനു മുമ്പ് ലക്ഷ്മി മറ്റൊരു വിവാഹം
കഴിച്ചിരുന്നു. അതിലുണ്ടായ കുട്ടി മരിക്കുകയും ചെയ്തിരുന്നു.
ലക്ഷ്മിയുടെ 40,000 രൂപ ബാല്‍ദാസും സുഹൃത്തും എടുത്തുവെന്ന് ആരോപിച്ച് ലക്ഷ്മിയുമായി വഴക്കിട്ടിരുന്നു. ലക്ഷ്മി തന്നെ ഉപേക്ഷിക്കുമെന്ന ആശങ്കയും ബാല്‍ദാസിന് ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പണം സംബന്ധിച്ച അന്വേഷണവുമായി ഇരുവരും ചെന്നൈയില്‍ പോയിതിരിച്ച് നിലമ്പൂരില്‍ വന്ന ശേഷമാണ് കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു.
നിലമ്പൂരില്‍ എത്തിയശേഷം കുളിക്കാനെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറി വടപ്പുറം പാലത്തിന് അരികില്‍ ഇറങ്ങുകയായിരുന്നു. കടവില്‍ ആളുണ്ടായിരുന്നതിനാല്‍ താഴെയ്ക്കു പോയി. അതിനിടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ബാല്‍ദാസ് ലക്ഷ്മിയെ മര്‍ദ്ദിച്ചു. ഇതോടെ ലക്ഷ്മി ബോധം കെട്ടു. അല്‍പ്പസമയത്തിന് ശേഷം ബോധം തെളിഞ്ഞ ലക്ഷ്മി ബാല്‍ദാസിനെ ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു. ഈ ചെരുപ്പ് പിടിച്ച് വാങ്ങി ബാല്‍ദാസ് ലക്ഷ്മിയുടെ കഴുത്തില്‍ ചേര്‍ത്ത് പിടിച്ച് ഞെക്കിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ പ്രതി ലക്ഷ്മിയുടെ ബ്ലൗസിനകത്തുണ്ടായിരുന്ന 3000 രൂപയും ഒന്നേകാല്‍ സ്വര്‍ണ്ണ മാലയും കൈക്കലാക്കി നാട്ടില്‍ പോയി. തിരിച്ച് കണ്ണൂരിലെത്തി മാലവില്‍ക്കുകയായിരുന്നു.
ലക്ഷ്മിയില്‍ നിന്ന് കണ്ടെത്തിയ ഫോണ്‍ നമ്പറുകളില്‍ ഒന്ന് കണ്ണൂരില്‍ ഇവര്‍ ജോലിക്ക് നിന്നിരുന്ന
വീട്ടിലേതായിരുന്നു. ഇവരില്‍ നിന്ന് കൂടുതല്‍ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പോലീസിന് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞതും പിടികൂടാന്‍ സാധിച്ചതും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment