Latest News

മോ‌ഡി പ്രധാനമന്ത്രി സ്ഥാനാർത്ഥി

ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗം പ്രഖ്യാപിച്ചു.

യോഗത്തിൽ പാർട്ടി സീനിയർ നേതാവ് എൽ.കെ.അദ്വാനി പങ്കെടുത്തില്ല.
വളരെക്കാലം മുന്പ് ഉറപ്പിച്ച കാര്യമാണെങ്കിലും ഏകകണ്ഠമായി തീരുമാനമെടുക്കാനുള്ള കാലതാമസമാണ് പ്രഖ്യാപനം ഇത്രത്തോളം നീളാൻ കാരണമായത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനോട് സീനിയർ നേതാവ് എൽ.കെ. അദ്വാനി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനല്ല അദ്ദേഹം എന്നതായിരുന്നു അദ്വാനി പക്ഷം ഉയ‌ർത്തിയ വാദം. 

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്,​ പാർട്ടി മുൻ അദ്ധ്യക്ഷൻ മുരളി മനോഹർ ജോഷി എന്നിവരും അദ്വാനിയെ അനുകൂലിച്ചു. പക്ഷേ ആർ.എസ്.എസും ബി.ജെ.പി പ്രസിഡന്ര് രാജ്നാഥ് സിംഗും മോഡിക്കുവേണ്ടി ശക്തമായ നിലപാടെടുക്കുകയായിരുന്നു. മോ‌‌ഡിയെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അദ്ധ്യക്ഷനാക്കി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയാകാൻ അദ്ദേഹം ഇന്ത്യയിലെങ്ങും സ്വീകാര്യനാകണമെന്നതായിരുന്നു ഇവരുടെ അഭിപ്രായം. 

പക്ഷേ ഈ സംഘം പാ‌ർട്ടി അണികളുടെ വികാരം മനസിലാക്കുന്നില്ലെന്നും വ്യക്തിതാല്പര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും എതിർവിഭാഗം ആരോപിച്ചു.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം അടുത്തിരിക്കെ അദ്വാനി നിലപാട് ഒന്നുകൂടി കര്‍ശനമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ വേണ്ടെന്നായിരുന്നു അദ്വാനിയുടെ നിലപാട്. അദ്ദേഹത്തെ അനുനയിപ്പിക്കാൻ നിരവധി നേതാക്കൾ രംഗത്തിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. അവസാനം നരേന്ദ്രമോഡി മതിയെന്ന നിലപാടുമായി നേതൃത്വം മുന്നോട്ടു നീങ്ങുകയായിരുന്നു. 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.