കാസര്‍കോട്: ഒരു ഇന്ത്യന്‍ തൊഴിലന്വേഷകന് തൊഴില്‍ വിസയില്‍ സൗദിയില്‍ പ്രവേശിക്കുകയെന്നത് മുംബൈ സൗദി കോണ്‍സുലേറ്റില്‍ നിന്നോ, സൗദി ദില്ലി എംബസിയില്‍ നിന്നോ അററസ്റ്റ് ചെയ്ത് വേണം സാധ്യമാകാന്‍. അതിന് സൗദി അംഗീകൃത പാനല്‍ ഡോക്ടര്‍മാരില്‍ നിന്ന് മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞ് അത് പാസായിക്കിട്ടണം.
കാസര്‍കോടുകാര്‍ക്ക് ഏറ്റവും അടുത്ത് പാനല്‍ ഡോക്ടര്‍മാരുള്ള കേന്ദ്രങ്ങള്‍ മംഗലാപുരവും കോഴിക്കോടുമാണ്. മുമ്പ് ഏജന്റുമാര്‍ക്ക് ഇവരില്‍ ആരെയും തെരഞ്ഞെടുക്കാമെന്നുള്ളത് ഇപ്പോള്‍ അവരുടെ സംഘടനയായ ഗാംക(GAMCA) തടയിട്ടിരിക്കുകയാണ്. എവിടെയാണെങ്കിലും തൊഴിലന്വേഷകര്‍ അവരുടെ ഗാംക ഓഫീസ് സന്ദര്‍ശിച്ച് അവര്‍ നിശ്ചയിക്കുന്ന ഡോക്ടറെ തന്നെ സമീപിക്കണമെന്ന നിബന്ധന അവര്‍ വെച്ചിരിക്കുകയാണ്.
ഇതിന്റെ പിന്നിലെ ഗൂഢോദ്ദേശം ഒരു കനത്ത തുക ഫീസിനത്തില്‍ ഈടാക്കുകയെന്നതാണ്. മുമ്പ് രണ്ടായിരത്തില്‍ താഴെ ചെലവ് വന്നിരുന്നിടത്ത് ഇപ്പോള്‍ നാലായിരത്തി അഞ്ഞൂറ് രൂപയാണ് ഫീസെന്ന പേരില്‍ ഡോക്ടര്‍മാര്‍ ഈടാക്കുന്നത്.
മെഡിക്കല്‍ ചെക്കപ്പ് എന്ന പേരില്‍ രക്തം മലം മൂത്രം പിന്നെയൊരു എക്‌സ്‌റേ ഇത്ര മാത്രമെ ഇവരും ചെയ്യുന്നുളളൂ. സാധാരണ ഒരു ഡോക്ടറെ സമീപിച്ചാല്‍ ആയിരം രൂപയില്‍ താഴെ വരുന്ന ചെക്കപ്പിന് ഇത്രയും കനത്ത തുക ഈടാക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും, പ്രവാസി മന്ത്രിയും ബന്ധപ്പെട്ട വകുപ്പും ഇക്കാര്യത്തില്‍ ഇടപെടണമെന്നും ട്രാവല്‍ കണ്‍സള്‍ട്ടന്റ് എ എസ് മുഹമ്മദ്കുഞ്ഞി ഒരു ഫാക്‌സിലൂടെ പ്രവാസി മന്ത്രി വയലാര്‍ രവി, വിദേശകാര്യ മന്ത്രി ഇ അഹമദ് എന്നിവരോടപേക്ഷിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment