ചെന്നൈ: അച്ഛനൊപ്പം നടക്കുന്നതിനിടയില്‍ കാലുതെറ്റി കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരി മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല പല്ലവന്‍പാടി ആറണിയില്‍ പഴനി-മലര്‍ക്കൊടി ദമ്പതിമാരുടെ ഏകമകള്‍ ദേവിയാണ് മരിച്ചത്.
10 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ദേവിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 300 അടി താഴ്ചയുള്ള കിണറിലേക്ക് വീണ കുട്ടിക്കുവേണ്ടിയുള്ള പ്രാര്‍ഥനയിലായിരുന്നു ഒരുപകല്‍ മുഴുവന്‍ നാട്ടുകാര്‍. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുമടങ്ങുന്ന വലിയൊരു സംഘംതന്നെ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ ഏഴരയോടെ അച്ഛനൊപ്പം പുറത്തിറങ്ങിയതായിരുന്നു ദേവി. വെള്ളം കണ്ടെത്താത്തതിനാല്‍ ഉപേക്ഷിച്ച കിണര്‍ ചാക്കുപയോഗിച്ച് മൂടിവെച്ച നിലയിലായിരുന്നു. കുഴിയുള്ളതറിയാതെ ചാക്കിനുമീതെ ചവിട്ടിയ ദേവി അച്ഛന്റ കൈയില്‍നിന്നുതിര്‍ന്നു വീഴുകയായിരുന്നു. കുഴിക്കകത്തുനിന്ന് അഞ്ചുമണിക്കൂറിന് ശേഷവും കുട്ടിയുടെ ശബ്ദം പുറത്തുവന്നത് തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു.
അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ കിണറിനകത്തേക്ക് ഓക്‌സിജന്‍ കുഴലുകള്‍ ഇറക്കിയിരുന്നു. കിണറിന് സമാന്തരമായി മുപ്പതടിയോളം ആഴത്തില്‍ വലിയ കുഴി തീര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്. പാറനിറഞ്ഞ പ്രദേശമായതിനാല്‍ കുഴി തീര്‍ക്കാന്‍ ഡ്രില്ലിങ് യന്ത്രങ്ങള്‍ കൊണ്ടുവരേണ്ടിവന്നു. വൈകുന്നേരമായതോടെ കുട്ടിയുടെ ശബ്ദം പുറത്തുവരാതിരുന്നത് പരിഭ്രാന്തി പടര്‍ത്തി. പുറത്തെടുത്ത ഉടനെ ദേവിയെ പ്രദേശത്തെ സര്‍ക്കാര്‍ ആസ്പത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. കുഴല്‍ക്കിണറിന്റെ ഉടമ ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment