പ്രദേശത്തെ നാല് വാര്‍ഡുകളില്‍ നിന്നുള്ള 65 വയസ്സിനു മുകളില്‍ പ്രായമുള്ള അമ്മമാരെ കണ്ടെത്തി അവരെ ആഘോഷ വേദിയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇവര്‍ മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയിരുന്നു. ഇത്തരത്തില്‍ കണ്ടെത്തിയ 250 അമ്മമാരില്‍ ഏതാണ്ട് അത്രയും പേരെ പിലിക്കോട് ഗവ:യു പി സ്‌കൂളിലെ ആഘോഷ വേദിയില്‍ എത്തിക്കാന്‍ സാധിച്ചു.
യാത്ര ചെയ്യാന്‍ വിഷമമുള്ള അമ്മമാര്‍ക്ക് പ്രത്യേകം വാഹന സൌകര്യവും ഒരുക്കിയിരുന്നു. ആഘോഷ ഭാഗമായി നടന്ന പരിപാടികള്‍ക്കപ്പുറം പരസ്പരം കാണാനും, സൌഹൃദം പങ്കുവയ്ക്കാനുമുള്ള വേദി കൂടിയായി അമ്മമാര്‍ക്ക് ഇത് .ഒരുപാട് നാളുകള്‍ക്കിപ്പുറമുള്ള കൂടിക്കാഴ്ചയുടെ സന്തോഷം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. പലരും ഒന്നിച്ചിരുന്ന് പഴയകാല വിശേഷങ്ങള്‍ ഓര്‍ത്തെടുത്തു.എല്ലാവരും വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്നു.
ഒരു പകല്‍ മുഴുവന്‍ നീണ്ട ആഘോഷത്തിന് ശേഷം ഓണസദ്യയും കഴിച്ച്, ഓണക്കോടിയും സ്വീകരിച്ച് ഒരു പാട് മക്കളുടെ സ്‌നേഹവും ഏറ്റുവാങ്ങി അമ്മക്കിളിക്കൂടില്‍ നിന്നും മടങ്ങുമ്പോള്‍ എല്ലാവര്‍ക്കും ഒന്ന് മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ ..ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂര്‍ത്തങ്ങളായിരുന്നു എന്ന് ...
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment