Latest News

തിരുവന്തപുരത്ത് മുഖ്യമന്ത്രിക്കെതിരെ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധം


തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന് ചടങ്ങിലേക്ക് കറുത്ത വസ്ത്രമണിഞ്ഞെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിനടുത്ത് വൈ.എം.സി.എ ഗേററിന് സമീപത്തായി ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ ഉദ്ഘാനട ചടങ്ങിനിടെയാണ് പ്രതിഷേധവും അറസ്റ്റുമുണ്ടായത്. ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനായി മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പായിരുന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ കറുത്ത പ്രതിഷേധം.
കറുത്ത വസ്ത്രമണിഞ്ഞ നൂറോളം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉദ്ഘാടനവേദിയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ചായിരുന്നു പ്രവര്‍ത്തകരുടെ മാര്‍ച്ച്.
വൈഎംസിഎ ഗേറ്റിനു സമീപം പോലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ആനാവൂര്‍ നാഗപ്പനടക്കമുള്ള നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉത്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ചടങ്ങിലേക്ക് ക്ഷണം കിട്ടിയ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, മേയര്‍ കെ.ചന്ദ്രിക, എം.എല്‍.എ.ശിവന്‍ കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തില്ല.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള മുന്നണി തീരുമാനത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.