ന്യൂഡല്‍ഹി: ദൈനംദിന ചെലവുകള്‍ക്കും പഠനത്തിനുമായി പിതാവ് നാലു കോടി രൂപ വര്‍ഷം നല്കണമെന്ന ആവശ്യവുമായി സഹോദരിമാര്‍ ഡല്‍ഹി കോടതിയെ സമീപിച്ചു. മാതാപിതാക്കളുടെ പീഡനം സഹിക്കാതെ 2010ല്‍ വീടുവിട്ടിറങ്ങിയവരാണെന്നും കുടുംബ സുഹൃത്തിന്റെ ഡല്‍ഹിയിലുള്ള വീട്ടിലാണു താമസമെന്നും ഇവര്‍ പറയുന്നു.
ഇവിടെ കോളജില്‍ പഠനം നടത്തിവരികയാണ്. ഇവരുടെ പരാതിയില്‍ അടുത്തവര്‍ഷം ജനുവരിക്കുമുമ്പ് മറുപടി നല്കണമെന്നു നിര്‍ദേശിച്ചു മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് മോണിക്ക സരോഹ ലുധിയാന സ്വദേശിയായ പിതാവിന് നോട്ടീസ് അയച്ചു.
ഇളയ സഹോദരി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുകയാണ്. തങ്ങള്‍ക്കു വരുമാനമാര്‍ഗമൊന്നുമില്ല. വീട്ടില്‍നിന്ന് ഒന്നും എടുത്തിട്ടുമില്ല. എന്നാല്‍, പെണ്‍മക്കളായതിനാല്‍ പിതാവ് കടമ മറന്നു പ്രവര്‍ത്തിച്ചതിനാലാണു കോടതിയെ സമീപിച്ചതെന്നും പരാതിയിലുണ്ട്..

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Court, Delhi
No comments:
Post a Comment