പത്തനംതിട്ട: പമ്പയിൽ അപകടകരമായ നിലയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകർ കുടുങ്ങി. ശബരിഗിരി പദ്ധതി പ്രദേശത്തെ ഡാമുകൾ അടച്ച് ജലനിരപ്പ് കുറക്കാൻ ശ്രമം തുടങ്ങി. വ്യാഴാഴ്ച വൈകിട്ട് തുറന്ന ഷട്ടറുകളാണ് വെള്ളിയാഴ്ച രാവിലെ 7മണിയോടെ താഴ്‌ത്തിയത്. ഡാമുകൾ തുറന്നുവിട്ടതോടെ പന്പാ മണൽപ്പുറത്ത് രാത്രി 11മണിയോടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മണൽപ്പുറത്തെ കടകളിലും ത്രിവേണി പാർക്കിംഗ് ഗ്രൗണ്ടിലും വെള്ളം കയറിയതിനെ തുടർന്ന് ദർശനത്തിനെത്തിയ തീർത്ഥാടകർ മലകയറാൻ ബുദ്ധിമുട്ടി.
ദർശനം കഴിഞ്ഞിറങ്ങിയവർക്ക് മടങ്ങിപ്പോകാൻ കഴിയാതെ പന്പയിലെ ഇരുകരകളിലുമായി കുടുങ്ങി. പന്പയിൽ ഒറ്റപ്പെട്ടുപോയ തീർത്ഥാടകരെ രക്ഷപെടുത്തുന്നതിനും ത്രിവേണിയിലെ വാഹനങ്ങൾ ഒഴുകിപ്പോകുന്നത് വടംകെട്ടി തടയുന്നതിനും സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിനും പൊലീസും ഫയർഫോഴ്സും കഷ്ടപ്പെടേണ്ടിവന്നു.
തീർത്ഥാടന കാലയളവല്ലാത്തതിനാൽ മാസപൂജക്കായി എത്തിയ ഭക്തന്മാരാണ് പന്പയിൽ അധികവും കുടുങ്ങിയത്. തീർത്ഥാടകർ കുടുങ്ങിയതോടെ പത്തനംതിട്ടയിൽ നിന്നും സീതത്തോട്ടിൽ നിന്നും ഫയർഫോഴ്സ് സംഘത്തെ പന്പയിലേക്ക് വിളിച്ചു വരുത്തി. സീതത്തോട്ടിൽ നിന്നും എത്തിയ ഫയർമാൻ ചിതേന്ദ്രൻ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ചതിനെ തുടർന്ന് നദിയിലെ ജലം ക്രമീകരിക്കാനായി രാവിലെ കക്കിഡാമീന്റെ ഷട്ടറുകൾ അടച്ചു. രാവിലെ എട്ടരയോടെ പന്പാ മണൽപ്പുറത്തുനിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pathanamthitta, Pambariver
No comments:
Post a Comment