Latest News

സ്ത്രീധന പീഡനത്താല്‍ ഒരോ മണിക്കുറിലും രാജ്യത്ത് ഒരു സ്ത്രീ കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: സ്ത്രീധന പീഡനത്താല്‍ ഒരോ മണിക്കുറിലും രാജ്യത്ത് ഒരു സ്ത്രീ കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ 2007-2011 കാലയാളവില്‍ നടത്തിയ സര്‍വ്വേയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2012ലെ കണക്ക് പ്രകാരം 8,233 സ്ത്രീകള്‍ സ്ത്രീധന പീഡനം കാരണം വിവിധ സംസ്ഥാനങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2011ല്‍ 8,618 സ്ത്രീകള്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍.സി.ആര്‍.ബിയുടെ കണക്കുകള്‍ പ്രകാരം 2007 മുതല്‍ സ്ത്രീധന പീഡന മരണത്തിന്‍െറ എണ്ണം കൂടിവരികയാണ്. പവപ്പെട്ടവരുടെയൂം മധ്യവര്‍ഗത്തിന്റെയും ഇടയില്‍ മാത്രമായി സ്ത്രീധന മരണം ഒതുങ്ങുന്നില്ളെന്നും പഠനം വ്യക്തമാക്കുന്നു. 

സാമൂഹികമായും സാമ്പത്തീകമായും വളരെ ഉയര്‍ന്നു നില്‍ക്കുന്ന കുടുംബങ്ങളും സ്ത്രീധന പീഡനത്തില്‍ നിന്ന് മുക്തമല്ല. ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ പോലും സ്ത്രീധനം വേണ്ടെന്ന് പറയുന്നില്ളെന്ന് ദല്‍ഹി അഡീഷണല്‍ ഡെപ്യുട്ടി പൊലീസ് കമ്മിഷണര്‍ സുമ നാല്‍വ പറയുന്നു.

1961ലെ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നു. ഇതിന് നിരവധി പഴുതുകള്‍ ഉള്ളതിനാല്‍ 1983ല്‍ നിയമത്തില്‍ ഭേതഗതി വരുത്തിയെങ്കിലും സമൂഹത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ളെന്ന് നിയമവദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.