നടി ശ്വേത മേനോന്‍ തിരക്കഥാ രചനയിലും കൈവയ്ക്കുന്നു. പരീക്ഷണങ്ങള്‍ക്ക് പേരുകേട്ട നടിയാണ് ശ്വേത മേനോന്‍. മിസ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ മോഡലില്‍ നിന്നു സംസ്ഥാന അവാര്‍ഡ് ജേതാവായ നടി എന്നതിലേക്ക് ഈ കോഴിക്കോട്ടുകാരി എത്തിയതിനു പിന്നിലും സാഹസങ്ങള്‍ക്കുള്ള ഈ ചങ്കുറപ്പ് കാണാം.
തിരക്കഥാകൃത്തായാണ് ശ്വേത മേനോന്റെ അടുത്ത അവതാരമെന്നാണ് സിനിമാ രംഗത്തുനിന്നുള്ള പുതിയ വാര്‍ത്തകള്‍. ഹാഷിം മരിക്കാരുടെ പുതിയ ചിത്രത്തിന് വേണ്ടിയാണത്രേ ശ്വേത മേനോന്‍ തിരക്കഥയും സംഭാഷണവും എഴുതുന്നത്. കേള്‍വി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആദ്യമായാണ് ശ്വേത മേനോന്‍ ഒരു സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് എന്ന പ്രത്യേകതയും കേള്‍വിക്കുണ്ട്.
ശ്വേതയോടൊപ്പം മനോജ് കെ ജയനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തിലും തമിഴിലും ചിത്രം എടുക്കുന്നുണ്ട്. സിദ്ധാര്‍ഥ എന്നാണ് മനോജ് കെ ജയന്റെ കഥാപാത്രത്തിന്റെ പേര്. സരയൂ മേനോനെയാണ് ശ്വേത അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. വിവദത്തില്‍ പെട്ട കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം ശ്വേത മേനേന്‍ അഭിനയിക്കുന്ന ചിത്രമാണ് കേള്‍വി. റോക്ക് ആന്‍ഡ് റോള്‍, പാലേരി മാണിക്യം, ഒഴിമുറി, രതിനിര്‍വ്വേദം തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു ശ്വേത മേനോന്റേത്. ഏറ്റവും ഒടുവില്‍ കളിമണ്ണിലെ ലൈവ് പ്രസവത്തിന്റെ പേരിലും ശ്വേത ഏറെ വിവാദങ്ങളില്‍പ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie Actress, Swetha Menon
No comments:
Post a Comment