Latest News

ദില്ലി കൂട്ടബലാത്സസംഗം: നാലു പ്രതികൾക്കും വധശിക്ഷ

ന്യൂഡല്‍ഹി: സമൂഹമന:സാക്ഷിയെ ഞെട്ടിച്ച ഡൽഹി കൂട്ടമാനഭംഗ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികൾക്കും സാകേതിലെ പ്രത്യേക കോടതി ജഡ്ജി യോഗേഷ് ഖന്ന വധശിക്ഷ വിധിച്ചു. വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി നിരാകരിച്ചു.

മുകേഷ് ശർമ്മ, പവൻ ഗുപ്ത, വിനയ് ശർമ്മ, അക്ഷയ് താക്കൂർ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. കേസിലെ ഒന്നാം പ്രതി രാംസിംഗ് മാർച്ച് മാസത്തിൽ വിചാരണയ്​ക്കിടെ തീഹാർ ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. അയാളെ ദുർഗുണ പരിഹാര പാഠശാലയിൽ പാർപ്പിച്ചിരിക്കുകയാണ്.

കൊലപാതകം, കൊലപാതകശ്രമം, കൂട്ടമാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം,​ കവർച്ച,​ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൊലപ്പെടുത്തുന്നതിനു വേണ്ടി തട്ടിക്കൊണ്ടു പോകൽ, മോഷണ വസ്​തു പങ്കിടൽ,​ തടവിലാക്കുക എന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകൽ, കവർച്ചയ്​ക്കിടെ ദേഹോപദ്രവമേൽപ്പിക്കൽ, മാനഭംഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുവതിയെ തട്ടികൊണ്ടുപോകൽ തുടങ്ങിയ 13 കുറ്റങ്ങൾ പ്രതികൾ ചെയ്​തതായാണ് കോടതി കണ്ടെത്തിയിരുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 16നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായത്. പതിമൂന്ന്‌ ദിവസം ആശുപത്രിയിൽ ജീവനുവേണ്ടി പോരാടിയ പെൺകുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂർ ആശുപത്രിയിൽ മരണപ്പെട്ടു.

വിധി പറഞ്ഞത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ആണെങ്കിലും രാവിലെ തന്നെ സാകേത് കോടതിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. കോടതിക്ക് ചുറ്റും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. കോടതിക്ക് സമീപമുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഇടറോഡുകളെല്ലാം പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. കർശന പരിശോധനകൾക്കു ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi,Rape,court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.