കാലാപാനിക്കു ശേഷം ചരിത്രം പറയാന്‍ വീണ്ടും മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. 1996-ല്‍ പുറത്തിറങ്ങിയ കാലാപാനിയില്‍ തബുവായിരുന്നു ലാലിന്റെ നായിക. ചിത്രത്തിനു മൂന്നു ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാനപുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ ആദ്യനാളുകളിലെ സുധീരമായ ഒരു
സ്വാതന്ത്ര്യസമരത്തിന്റെ ആദ്യനാളുകളിലെ സുധീരമായ ഒരു
വിപ്ലവമുന്നേറ്റത്തെക്കുറിച്ചായിരിക്കും ചിത്രം പറയുക. തന്റെ അഭിനയജീവിതത്തിലെ പുതിയൊരു നാഴികക്കല്ലായേക്കാവുന്ന കഥാപാത്രത്തെയാണു മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണു റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ ഗവേഷണജോലികള്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണു പദ്ധതി. ഇപ്പോള്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ഗീതാഞ്ജലിയുടെ തിരക്കിലാണ് ഇരുവരും.
ഗീതാഞ്ജലിക്കു ശേഷം അഭിഷേക് ബച്ചനും അക്ഷയ്കുമാറും പ്രധാന വേഷത്തിലെത്തുന്ന രണ്ടു ചിത്രങ്ങള്‍ കൂടി പ്രിയനു പൂര്‍ത്തിയാക്കാനുണ്ട്. അതിനു ശേഷമാകും പുതിയ മലയാളചിത്രം തുടങ്ങുക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Mohanlal, Priya darshan, Kalapani

No comments:
Post a Comment