Latest News

ഇനി ഹൃദയമിടിപ്പ് പാസ്‌വേഡ്

ടൊറന്റോ: പാസ്‌വേഡുകളുടെ വെള്ളപ്പാച്ചിലിൽ വിഷമിക്കുന്നവർക്ക് ടൊറന്റോയിലെ ബയോനിം എന്ന കന്പനി ആശ്വാസവുമായെത്തുന്നു. ഒരു വ്യക്തിയുടെ ഹൃദയമിടിപ്പിനെ ഏറ്റവും സുരക്ഷിതമായ പാസ്‌വേഡ് ആക്കി മാറ്റാമെന്നാണ് ബയോനിം കണ്ടെത്തിയിരിക്കുന്നത്. ഇതിനുവേണ്ടി ആകെ ചെയ്യേണ്ടത് കൈത്തണ്ടയിൽ ബ്രേസ്‌ലെറ്റ് പോലെ ഒരു ബാൻഡ് ധരിക്കുക എന്നതാണ്. നൈമി എന്നാണ് ഈ ബാൻഡിന് പേരിട്ടിരിക്കുന്നത്.

നൈമിയിൽ വിരലമർത്തുന്പോൾ ഹൃദയമിടിപ്പിനെ ഇസിജി സിഗ്നലുകളായി മാറ്റി ബ്ലൂടൂത്ത് വഴി ഉപകരണങ്ങളിലേക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. ഐപാഡ് മുതൽ കാറുകൾക്കുവരെ ഈ സിഗ്നലുകൾ തിരിച്ചറിയാനാവും. രണ്ടു മിനിറ്റ് കൈത്തണ്ടയിൽ വിരലമർത്തണമെന്നേയുള്ളു. കാലക്രമത്തിൽ ഈ സമയദൈർഘ്യം കുറയ്‌ക്കാനുമാവും.
കൃഷ്ണമണി,​ വിരൽതുന്പ് തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങളെക്കാൾ സുരക്ഷിതമാണ് നൈമി എന്ന് ബയോനിം സാക്ഷ്യപ്പെടുത്തുന്നു.

നൈമിയെ ആംഗ്യത്തിലൂടെ ഉപയോഗിക്കാനുമാവും. കാറിന്റെ ഡോറുകളിൽ പിടിപ്പിച്ച സെൻസറുക‍ൾക്ക് സമീപം കൈവീശുകയാണെങ്കിൽ സിഗ്നലിലൂടെ കാർ തുറക്കാനാവും. ഇമെയിൽ,​ സോഷ്യൽ മീഡിയ സന്ദേശങ്ങൾ ലഭിക്കുന്പോൾ അത് കന്പനത്തിലൂടെ അറിയിക്കാനുള്ള സംവിധാനവും നൈമിയിൽ ചേ‌ർത്തിട്ടുണ്ട്. ഇപ്പോഴത്തെ ഡോളർ വിലയിൽ നൈമിക്ക് 65,​000 രൂപ കൊടുക്കേണ്ടിവരും. ഇനിയും വില കുറയാനാണ് സാദ്ധ്യത. ഈയാഴ്ചതന്നെ നൈമി പുറത്തിറങ്ങും. ഐഒഎസ്,​ ആൻഡ്രോയ്ഡ്,​ വിൻഡോസ് തുടങ്ങിയ മിക്ക ഓപ്പറേറ്റിംഗ് സംവിധാനങ്ങളിലും നൈമി പ്രവർത്തിക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Toranto, Password, Heart, nymi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.