മംഗലാപുരം: ഒഡീഷയില്‍നിന്നുള്ള പതിനഞ്ചുകാരിയെ തീവണ്ടിയില്‍ കൂട്ടബലാത്സംഗംചെയ്ത കേസില്‍ പിടിയിലായ മൂന്നുപ്രതികളില്‍ രണ്ടുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും.
ബണ്‍ട്വാളിനടുത്ത കെമ്മനയിലെ അശോക്(26) , അത്താവറിലെ നിഷിത്ത്(22) എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(4) കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കേസിലെ മുഖ്യപ്രതികള്‍ക്ക് ഒത്താശചെയ്തുകൊടുത്ത ഉള്ളാള്‍ മില്ലത്ത് നഗറിലെ അബ്ദുള്‍സത്താര്‍ എന്ന അയൂബി(25)നെ തെളിവില്ലാത്തതിനാല്‍ കോടതി വിട്ടയച്ചു.
കേസ്സിലെ ഒന്നാംപ്രതിയായ പയ്യന്നൂര്‍ സ്വദേശി സമീഷ് പിടികിട്ടാപ്പുള്ളിയായി ഒളിവില്‍ കഴിയുകയാണ്. സമീഷും നിഷിത്തും റെയില്‍വേയിലെ സ്ഥിരംജീവനക്കാരാണ്. അശോക് റെയില്‍വേയില്‍ കരാര്‍ തൊഴിലാളിയാണ്. കുറ്റവിമുക്തനായ അബ്ദുള്‍സത്താര്‍ സെന്‍ട്രല്‍ സ്റ്റേഷനിലെ ചായ വില്പനക്കാരനാണ്.
2010ജൂലായ് പതിന്നാലിനാണ് സംഭവം. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠനംനിര്‍ത്തിയശേഷം മംഗലാപുരത്ത് വീട്ടുവേലചെയ്തുവരികയായിരുന്നു. ഒഡിഷയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു പെണ്‍കുട്ടി. വീട്ടുകാര്‍ പള്ളിയില്‍പോയ തക്കത്തിന് അവിടെനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി, മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് പ്രതികളുടെ കണ്ണില്‍പെട്ടത്. ഗോവയ്ക്കു പോകാനിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പുതുച്ചേരി വണ്ടിയിലെ സ്ലീപ്പര്‍ കോച്ചിലെത്തിച്ച് പ്രതികള്‍ മാനഭംഗപ്പെടുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment