Latest News

പ്രസവം കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം യുവതി മരിച്ചു: ആസ്​പത്രിക്കെതിരെ പരാതി

മംഗലാപുരം: പ്രസവം കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം യുവതി മരിച്ചു. വീട്ടുകാര്‍ ആസ്​പത്രിക്കെതിരെ പരാതി നല്‍കി. മംഗലാപുരം ലേഡീ ഗോഷന്‍ ആസ്​പത്രിക്കെതിരെയാണ് പരാതി. ബണ്ട്വാള്‍ സിദ്ധക്കട്ടെ സ്വദേശി വിശാല(27) ആണ് മരിച്ചത്. ഭര്‍ത്താവ് രവി മസ്‌കറ്റിലാണ്.

ആഗസ്ത് 31നാണ് വിശാലത്തെ പ്രസവത്തിനായി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുതന്നെ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. സിസേറിയനായിരുന്നെങ്കിലും സങ്കീര്‍ണതയൊന്നുമുണ്ടായിരുന്നില്ല.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വിശാലം ഗുരുതരാവസ്ഥയിലായി. ഉടനെ കെ.എം.സി. ആസ്​പത്രിയിലേക്ക് മാറ്റി. 

രക്തസമര്‍ദ്ദം തീരെ കുറവാണെന്ന് ആസ്​പത്രി അധികൃതര്‍ അറിയിച്ചു. വൈകാതെ വിശാലം മരിക്കുകയും ചെയ്തു. വിശാലത്തിന്റെ സഹോദരി ഗിരിജയാണ് ലേഡിഗോഷന്‍ ആസ്​പത്രിക്കെതിരെ പരാതി നല്‍കിയത്.


  
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.