ഭര്‍ത്താവ് നിര്‍മലഗിരി കോളേജ് റിട്ട. ഗണിതശാസ്ത്ര വിഭാഗം തലവന്‍ പ്രൊഫ. സി.സി.കൃഷ്ണനുമൊത്ത് കല്യാണത്തില്‍ പങ്കെടുക്കാന്‍ തട്ടാരി ടൗണിലേക്ക് ബസ്‌കയറാന്‍ പോകുമ്പോഴാണ് അപകടം. റോഡ് മുറിച്ചുകടക്കാന്‍ നിര്‍ത്തിയിട്ട ബസ്സിന് മുന്നില്‍ക്കുടി നടക്കവെ പെട്ടെന്ന് ബസ് മുന്നോട്ടേക്ക്പുറപ്പെട്ടതാണ് അപകടകാരണം. ബസ്തട്ടി തെറിച്ചുവീണ ഇവരുടെ ദേഹത്തുകൂടി പിന്‍ചക്രം കയറിയിറങ്ങി.
ചാലോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്കുള്ള സ്വകാര്യബസ്സാണ് അപകടം വരുത്തിയത്. അപകടത്തിനുശേഷം അരമണിക്കൂറിലധികം നേരം മൃതദേഹം റോഡില്‍ത്തന്നെ കിടന്നു. പോലീസ് എത്താന്‍ വൈകിയതായും പരാതിയുണ്ട്.ശവസംസ്‌കാരം ഞായറാഴ്ച 12ന് പയ്യാമ്പലത്ത് നടക്കും. വേങ്ങാട്, ചേലോറ, പയ്യന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപികയായിരുന്നു. മകള്‍: കൃപ(ബാംഗ്ലൂര്‍), മരുമകന്‍: പ്രജിത്ത്(ഐ.ബി.എം. ബാംഗ്ലൂര്‍). സഹോദരങ്ങള്‍: രാമദാസന്‍, പ്രഭാകരന്‍, രാജന്‍(അധ്യാപകന്‍ അഴീക്കോട്), സൗദാമിനി, പരേതനായ രാമചന്ദ്രന്‍.
അഞ്ചരക്കണ്ടി: ഭര്‍ത്താവുമൊന്നിച്ച് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട റിട്ട. അധ്യാപിക ടൗണില്‍ ശനിയാഴ്ച വൈകിട്ട് ബസ്‌കയറി മരിച്ച സംഭവം ജനത്തിന്റെ വന്‍ പ്രതിഷേധത്തിനിടയാക്കി. ബസ്‌ഡ്രൈവറുടെ അശ്രദ്ധയില്‍ പ്രതിഷേധിച്ച് ജനം ബസ് അടിച്ചുതകര്‍ത്തു.
ശനിയാഴ്ച വൈകിട്ട് 4.45നാണ് സംഭവം. മലപ്പട്ടം ഗവ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ചിറമ്മല്‍ പീടികയിലെ പി.പങ്കജാക്ഷിയുടെ ദാരുണമരണമാണ് ജനത്തിന്റെ വന്‍ പ്രതിഷേധത്തിനിടയാക്കിയത്.
തട്ടാരി ടൗണില്‍ നിര്‍ത്തിയിട്ട ബസ്സില്‍ കയറാന്‍ ബസ്സിന് മുന്നില്‍ക്കൂടി കടന്നുപോകവെ ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. ബസ്സിന്റെ പിന്‍ചക്രം ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങി. ബോധരഹിതനായ ഭര്‍ത്താവ് കൃഷ്ണനെ സമീപത്തുള്ളവര്‍ വീട്ടിലെത്തിക്കുകയായിരുന്നു.
അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചെങ്കിലും പോലീസെത്തിയത് ഒരു മണിക്കൂര്‍ കഴിഞ്ഞാണ്. ഇത്രയുംനേരം മൃതദേഹം റോഡില്‍ കിടന്നു. പോലീസെത്താന്‍ വൈകിയതില്‍ ജനം ക്ഷുഭിതരായി. നാട്ടുകാര്‍ ഏറെനേരം പോലീസുമായി വാക്കേറ്റം നടത്തി.
മൃതദേഹം മാറ്റിയ ഉടന്‍ ബസ്സിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പോലീസുകാര്‍ക്ക് ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
ഏറെ സമയത്തിനുശേഷം പോലീസാണ് ബസ് മാറ്റിയത്. ബസ് മാറ്റുന്നതും ജനം തടഞ്ഞു. കൂത്തുപറമ്പ് എസ്.ഐ. അരുണ്‍ദാസ്, അഡിഷണല്‍ എസ്.ഐ. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.
ഡ്രൈവര്‍ മൊബൈലില്‍ സംസാരിച്ചതും അശ്രദ്ധമായി മുന്നോട്ടെടുത്തതുമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment