Latest News

പതിന്നാലുകാരിയുടെ വിവാഹം കോടതി തടഞ്ഞു; വരനും പിതാവിനും പള്ളിക്കമ്മിറ്റിക്കും നോട്ടീസ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകും മുന്‍പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ ചര്‍ച്ച നടക്കവെ പതിനാലു വയസുകാരിയെ വിവാഹം ചെയ്യാനുള്ള പള്ളി ഖത്തീബിന്റെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞു.

കണ്ണൂര്‍ മട്ടന്നൂര്‍ കീച്ചേരി ചെള്ളേരിയിലെ പതിനാലുകാരിയും കീച്ചേരി സ്വദേശിയും കോഴിക്കോട് പള്ളി ഖത്തീബായ വീട്ടുവളപ്പില്‍ ഷക്കീറും(28) തമ്മില്‍ തിങ്കളാഴ്ച നടത്താനിരുന്ന വിവാഹമാണ് മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി തടഞ്ഞത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള തീരുമാനം ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് മാരേജ് പ്രൊബേഷന്‍ ഓഫീസര്‍ സി ജെസ്സി മാനറ്റാണ് കോടതിയെ സമീപിച്ചത്. ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ആക്ട് (6) പ്രകാരം നടപടി വേണമെന്ന ഹര്‍ജി പരിഗണിച്ച മജിസ്‌ട്രേറ്റ് അനീറ്റ ജോസഫ് വിവാഹം തടഞ്ഞു.

പെണ്‍കുട്ടിയുടെ വിവാഹത്തിനായി ഇരുവീടുകളിലും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഗള്‍ഫില്‍ കുടുംബസമേതം താമസിക്കുന്ന പെണ്‍കുട്ടി അവിടെ വിദ്യാര്‍ത്ഥിനിയായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. എസ്‌കെഎസ്എസ്എഫ് നേതാവായ ഷക്കീറുമായുള്ള നിക്കാഹ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ നടത്താനായിരുന്നു തീരുമാനം.

പരാതി ലഭിച്ചതോടെ ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ആക്ട് സെക്ഷന്‍ 13, 14, 15 പ്രകാരം നടപടി സ്വീകരിച്ച കോടതി വിവാഹം നടത്തരുതെന്ന് വരന്‍ ഷക്കീര്‍, വധുവിന്റെ ഉപ്പ മജീദ്, കീച്ചേരി മുസ്ലിംപള്ളി കമ്മിറ്റി സെക്രട്ടറി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.