Latest News

ഭജന മന്ദിരവും കാറും തകര്‍ത്തവരെ ഉടന്‍ പിടികൂടണം: എം.സി. ഖമറുദ്ദീന്‍

കാസര്‍കോട്: ഉപ്പള പെരിങ്കടി കുദുപ്പുളുവില്‍ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഭദ്രകാളി പഞ്ചമൂര്‍ത്തി ചാമുണ്ടിക്ഷേത്ര ഭജനമന്ദിരവും കാറും അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ അക്രമിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പ്രസ്താവിച്ചു. 

തകര്‍ക്കപ്പെട്ട ഭജന മന്ദിരം ഖമറുദ്ദീന്‍ സന്ദര്‍ശിച്ചു. ബന്തിയോട് ചേര്‍ന്ന ഒരു യോഗത്തില്‍ ഖുര്‍ആന്‍ അനുസരിച്ച് ഒരു മുസല്‍മാനും ഹിന്ദു പൂരാണം അനുസരിച്ച് ഹൈന്ദവനും ജീവിച്ചാല്‍ നാട്ടില്‍ ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് രാമചന്ദ്രന്‍ പ്രസംഗിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ഭജന മന്ദിരത്തിനുനേരെ അക്രമം നടത്തിയത്. കുറ്റവാളികളെ ഉടന്‍ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.