കണ്ണൂര്‍ ആനന്ദ് ടാക്കീസിന് സമീപത്തെ സല്‍മ പ്ലാസ കെട്ടിട ഉടമ താണ അമ്മാക്കാസിലെ എം.അബ്ദുള്‍സലാം ആണ് ഇവിടെ ഫ്‌ളാറ്റില്‍ താമസിക്കുന്നത്. അദ്ദേഹം തനിച്ചാണ് ഇവിടെ താമസം. കഴിഞ്ഞ 15 ന് അബ്ദുള്‍സലാം എറണാകുളത്തെ സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു. ബുധനാഴ്ച രാവിലെ തിരിച്ച് എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.
പിറകുവശത്തെ മതില്‍ വഴി ജനലിന്റെ പാരപ്പെറ്റില്‍ കയറി അതുവഴി സണ്‍ഷെയ്ഡില്‍ നിന്ന് ബാല്‍ക്കണിയിലേക്ക് പിടിച്ചുകയറി അതിന്റെ വാതില്‍ തുറന്നാണ് അകത്തേക്ക് കടന്നത്. അടക്കാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ ബാല്‍ക്കണിയുടെ വാതില്‍ അടക്കാറില്ലത്രേ. അമര്‍ത്തി വച്ച ഈ വാതില്‍ തള്ളിതുറന്നാണ് അകത്ത് കടന്നതെന്ന് കരുതുന്നു. മേശവലിപ്പ് കുത്തിതുറന്നാണ് പണം കവര്‍ന്നത്. 55 വര്‍ഷം പഴക്കമുള്ള പ്രത്യേക മേശയാണിത്. ഇത് തുറക്കുക ദുശ്കരമാണെന്ന് അബ്ദുള്‍സലാം പറയുന്നു.

കവര്‍ച്ചയ്ക്ക് പിറകില്‍ ഒരാളുടെ പങ്ക് സംശയിക്കുന്നതായും അബ്ദുള്‍സലാം പോലീസിനോട് പറഞ്ഞു. അടുത്ത കാലത്ത് പരിചയപ്പെട്ട ഒരു കാര്‍ബ്രോക്കര്‍ക്ക് 1,83,000 രൂപ അബ്ദുള്‍സലാം വായ്പയായി നല്‍കിയിരുന്നത്രേ. രണ്ട് ദിവസം കൊണ്ട് തിരിച്ചുനല്‍കാമെന്ന് പറഞ്ഞതുകൊണ്ടാണത്രേ പണം നല്‍കിയത്. എന്നാല്‍ കാലാവധിക്കുള്ളില്‍ 83,000 രൂപ മാത്രമാണ് തിരിച്ചുനല്‍കിയത്. ബാക്കി തുക നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും ബാക്കി തുക കാര്‍ ബ്രോക്കര്‍ തിരിച്ചു നല്‍കുകയും ചെയ്തുവത്രേ.
താന്‍ മേശവലിപ്പില്‍ പണം സൂക്ഷിക്കുന്ന കാര്യം ഇയാള്‍ക്കു മാത്രമേ അറിയൂവെന്നും അതിനാല്‍ ഇയാളെ സംശയിക്കുന്നതായും അബ്ദുള്‍സലാം പോലീസിനോട് പറഞ്ഞു. ഒരു ദിവസം കാര്‍ബ്രോക്കറിനൊപ്പം അബ്ദുള്‍സലാം ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്രേ. വാടകക്ക് നല്‍കിയ കടകളില്‍ നിന്ന് ഡെപ്പോസിറ്റായി ലഭിച്ച പണമാണത്രേ മേശവലിപ്പില്‍ സൂക്ഷിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ടൗണ്‍ എസ്.ഐ സുനില്‍ കുമാറും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Police, Flat
No comments:
Post a Comment