മുസാഫർനഗർ: വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് ബി.എസ്.പി എം.പിക്കും ബി.ജെ.പി, ബി.എസ്.പി എം.എൽ.എമാരും സമുദായ നേതാക്കളും അടക്കം 16 പേർക്കെതിരെ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു.
ബി.എസ്.പി എം.പി ഖാദിർ റാണ, ബി.ജെ.പി എം.എൽ.എമാരായ സംഗീത് സോം, ഭർത്തേന്ദു സിംഗ്, ബി.എസ്.പി എം.എൽ.എമാരായ നൂർ സലീം, മൗലാന ജമീൽ എന്നിവർക്കെതിരെയാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. ഇവരെ അറസ്റ്റു ചെയ്യുന്നതിന് പൊലീസ് സംഘത്തെ അയച്ചതായും സൂപ്രണ്ട് അറിയിച്ചു. ഇതോടൊപ്പം നാലു പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Muzaffar Nagar, Court, Police
No comments:
Post a Comment