കാസര്‍കോട്: സിനിമ കണ്ടു പുറത്തിറങ്ങിയ യുവാവിനെ അക്രമിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. കളുഗുഡെയിലെ സജിത് കുമാറി (23)നെയാണ് ശനിയാഴ്ച വൈകുന്നേരം കാസര്‍ഗോഡ് മെഹ്ബൂബ് തീയേറ്ററിനടുത്തുവച്ച് ഒരു സംഘം ആക്രമിച്ചത്. തലയ്ക്കു അടിയേറ്റ സജിത് കുമാര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തീയേറ്ററില്‍നിന്നു സിനിമകണ്ടു പുറത്തിറങ്ങിയപ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ ആറുപേര്‍ ആക്രമിക്കുകയായിരുന്നെന്നു സജിത് കുമാര്‍ പറഞ്ഞു. സംഭവമറിഞ്ഞു ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ സ്ഥലംവിടുകയായിരുന്നു.
2009 നവംബര്‍ 15നു കാസര്‍കോട്ടു മുസ്‌ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്കു നല്‍കിയ സ്വീകരണത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ആരിക്കാടിയിലെ അസ്‌കര്‍ കുത്തേറ്റ് മരിച്ച സംഭവത്തിലെ രണ്ടാം പ്രതിയായിരുന്നു പരിക്കേററ സജിത്. എന്നാല്‍ ഇയാളെ പിന്നീടു കോടതി കുറ്റക്കാരനല്ലെന്നുകണ്ടു വെറുതെ വിടുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment