കാസര്‍കോട്: വീട്ടുജോലിക്ക് നിന്ന പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കാസര്‍കോട് തളങ്കരയിലെ മുഹമ്മദ്കുഞ്ഞി (50) ആണ് അറസ്റ്റിലായത്. കോടതി പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. കണ്ണൂര്‍ ആലക്കോട്ട് ഒട്ടേറെപ്പേര്‍ക്ക് പീഡിപ്പിക്കാന്‍ ഒത്താശചെയ്തുകൊടുത്തതിന് അച്ഛനും അമ്മയും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അറസ്റ്റിലായിരുന്നു. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയാണിത്.
കഴിഞ്ഞ ജൂലായ് 11നാണ് കാസര്‍കോട്ടെ കേസിന് ആസ്പദമായ സംഭവം. രാവിലെ 10 മണിയോടെ കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍ അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ട പെണ്‍കുട്ടിയെ പോലീസ്‌സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് മൊഴിയെടുത്തപ്പോഴാണ് പീഡനശ്രമത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഇറങ്ങി ഓടിയ സംഭവം പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ അച്ഛന്‍തന്നെയാണ് ജൂലായ് എട്ടിന് കുട്ടിയെ ജോലിക്ക് നിര്‍ത്തിയത്.
ആലക്കോട്ടെ ഒരു ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചത്. കാസര്‍കോട്ട് അസ്വാഭാവികമായി കണ്ടതിനെത്തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് നിരവധി സ്ഥലങ്ങളില്‍ താന്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിലായത്.
കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി. ഒ.കെ.ശ്രീരാമന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കാസര്‍കോട് സി.ഐ. സി.കെ.സുനിര്‍കുമാര്‍, വനിതാ സി.ഐ. ബി.ശുഭാവതി എന്നിവരും പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment