കാസര്‍കോട്: ഉത്രാടം നാളിലും(സെപ്തംബര്‍ 15) ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എല്ലാം വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്കും പച്ചരിയും ലഭിക്കും. മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഓണം സ്പെഷ്യലായി 13.50 രൂപാ നിരക്കില്‍ ഒരു കിലോ വീതം പഞ്ചസാരയും ലഭിക്കും.
ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു രൂപാ നിരക്കില്‍ പരമാവധി 25 കിലോ അരിയും രണ്ട് രൂപാ നിരക്കില്‍ 5 കിലോ ഗോതമ്പും ലഭിക്കും. എ പി എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപാ നിരക്കില്‍ 9 കിലോ അരിയും 6.70 രൂപാ നിരക്കില്‍ 3 കിലോ ഗോതമ്പും എ പി എല്‍ സബ്സിഡി കാര്‍ഡുടമകള്‍ക്ക് 2 രൂപാ നിരക്കില്‍ 9 കിലോ അരിയും 3 കിലോ ഗോതമ്പും ലഭിക്കും.
എ എ വൈ കാര്‍ഡുടമകള്‍ക്ക് ഒരു രൂപാ നിരക്കില്‍ 35 കിലോ അരിയും അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കി.ഗ്രാം അരിയും സൗജന്യമായും ലഭിക്കും. ബി പി എല്‍, എ എ വൈ കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും 400 ഗ്രാം വീതം പഞ്ചസാര കിലോയ്ക്ക് 13.50 രൂപാ നിരക്കില്‍ ആഗസ്റ്റ് മാസത്തെ വിഹിതം ലഭിക്കും.
വൈദ്യുതീകരിച്ച വീട്ടിലെ കാര്‍ഡിന് ഒരു ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡിന് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 16 രൂപാ നിരക്കില്‍ എല്ലാ വിഭാഗം കാര്‍ഡിനും ലഭിക്കും. എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് കിലോ വീതം ഫോര്‍ട്ടിഫൈഡ് ആട്ട 12 രൂപാ നിരക്കില്‍ ലഭിക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി അര്‍ഹതപ്പെട്ട അരി വിഹിതം ലഭിക്കും. റേഷന്‍ വിതരണത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടണം. താലൂക്ക് സപ്ലൈ ഓഫീസ് കാസര്‍കോട് 04994- 230108, താലൂക്ക് സപ്ലൈ ഓഫീസ് ഹൊസ്ദുര്‍ഗ്ഗ് 04672- 204044, ജില്ലാ സപ്ലൈ ഓഫീസ് കാസര്‍കോട് 04994-255138, ടോള്‍ ഫ്രീ നമ്പര്‍ 1800-425--1550.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment