Latest News

കാസര്‍കോട് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ എട്ട് റാങ്കുകള്‍


കാസര്‍കോട്: ഈ വര്‍ഷം വിജയത്തിന്റെ നക്ഷത്രത്തിളക്കത്തിലാണ് കാസര്‍കോട് എല്‍.ബി.എസ്.എഞ്ചിനീയറിംഗ് കോളേജ്. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ നടന്ന ബി.ടെക് ഫൈനല്‍ പരീക്ഷയില്‍ എട്ട് റാങ്കുകള്‍ കരസ്ഥമാക്കി.

ശ്രീലക്ഷ്മി .ബി (സിവില്‍ ഒന്നാം റാങ്ക്) മിഥുന്‍.ഇ.കെ(ഒന്നാം റാങ്ക്-ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്) സൗരഭ്.കെ.ജോയ് (രണ്ടാംറാങ്ക് - മെക്കാനിക്കല്‍) ശ്രേയ വി.സി. (രണ്ടാംറാങ്ക് - ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍) അജിന്‍ ശേഖര്‍ സി.വി (മൂന്നാം റാങ്ക് - ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍) അക്ഷയ് ദേവ്. പി.കെ(ഒന്നാം റാങ്ക് - ഐ.ടി,) ഷബാന എ.എസ് ( രണ്ടാം റാങ്ക് -ഐ.ടി, നിവ്യ രാജീവ് (മൂന്നാം റാങ്ക് - ഐ.ടി,)എന്നിവരാണ് റാങ്ക് നേടിയത്.

മലബാറില്‍ ഏറ്റവും കൂടുതല്‍ എം.ടെക് കോഴ്‌സുകള്‍ ഉള്ള ഏകകോളേജാണ് ഇത്. മെക്കാനിക്കല്‍വിഭാഗത്തിനു പുറമെ കമ്പ്യൂട്ടര്‍ സയന്‍സിലും ഇലക്‌ട്രോണിക്‌സ് ആന്റ്കമ്മ്യൂണിക്കേഷനിലും എം.ടെക് കോഴ്‌സുകള്‍ ആരംഭിച്ചതോടെ ഉത്തരമലബാറിന്റെ വിദ്യാഭ്യാസഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനമാണ് ഈ കോളേജിനുള്ളത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.