താമരശ്ശേരി: വൈദ്യുതിലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് തൊഴിലാളികള്‍ മരിച്ചു.
ഉത്തര്‍പ്രദേശിലെ കൊംഗ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഥിനിയിലെ രാംദേവിന്റെ മകന്‍ വീരേന്ദ്രന്‍ (22), ബഥിനി മംഗ്രോവിന്റെ മകന്‍ രാജ്കുമാര്‍ (30) എന്നിവരാണ് മരിച്ചത്.
താമരശ്ശേരി പൂവറ എസ്റ്റേറ്റില്‍ തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. ത്രീഫേസ് വൈദ്യുതിലൈനിന്റെ മുകളിലേക്ക് തെങ്ങില്‍നിന്നും ഓലമടല്‍ വീണതിനെത്തുടര്‍ന്ന് ഒരു കമ്പി പൊട്ടി തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. എസ്റ്റേറ്റിലെ കെട്ടിടത്തില്‍ സൂക്ഷിച്ച വളം കൈതച്ചക്ക കൃഷിയിടത്തിലേക്ക് കൊണ്ടുപോകാന്‍ പിക്കപ്പ് ജീപ്പില്‍ കയറ്റുകയായിരുന്നു ഇവര്‍. ഷോക്കേറ്റുവീണ ഉടനെ താമരശ്ശേരി താലൂക്കാസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എസ്റ്റേറ്റിലെ റബര്‍ത്തോട്ടത്തില്‍ ഇടവിളയായി നടത്തുന്ന കൈതച്ചക്കകൃഷിക്ക് കരാര്‍ എടുത്തവര്‍ ജോലിക്കെത്തിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അറ്റകുറ്റപ്പണി നടത്താതെ കാലപ്പഴക്കം ചെന്ന് ജിര്‍ണിച്ച വൈദ്യുതിലൈനാണ് തൊഴിലാളികളുടെ ദേഹത്തേക്ക് പൊട്ടിവീണത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment